തിരുവനന്തപുരം: എന്‍.ഐ.എ അന്വേഷണം നടന്നുകൊണ്ടിരിക്കേ ടോമിന് തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചതും പ്രമോഷന് ശുപാര്‍ശ നല്കിയതും ഏത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു.
ടോമിന് തച്ചങ്കരിയെ കുറ്റവിമുക്തനക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കണം. അനധികൃതമായി വിദേശത്ത് പോയി ദേശവിരുദ്ധ ശക്തികളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ എന്‍.ഐ.എ അന്വേഷണം നേരിടുന്ന വ്യക്തിയാണ് തച്ചങ്കരി.
കള്ളക്കടത്ത് അടക്കം നിരവധി ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളും തച്ചങ്കരിക്കെതിരെ നടക്കുകയാണ്. വിദേശത്ത് അക്കൗണ്ട് തുടങ്ങിയെന്നും അനധികൃത നിക്ഷേപം നടത്തിയെന്നും കാണിച്ച് തച്ചങ്കരിക്കെതിരെ പരാതി നല്‍കിയത് ഇപ്പോഴത്തെ ചീഫ് വിപ്പാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: