ആലപ്പുഴ: ടോമിന് തച്ചങ്കരി പ്രതിയായ കസ്റ്റഡി മര്‍ദ്ദനക്കേസ് ഒത്തുതീര്‍പ്പാവുന്നു. തച്ചങ്കരിക്കെതിരെ കേസ് കൊടുത്തത് മറ്റൊരാളുടെ പ്രേരണയാലാണെന്ന് വാദി പ്രകാശന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്കി.
ആലപ്പുഴ സ്വദേശിയായ കുരുവിള എന്നയാളിന്റെ പ്രേരണയാലാണ് തച്ചങ്കരിക്കെതിരെ കോടതിയെ സമീപിച്ചതെന്ന് പ്രകാശന് മൊഴി നല്കി. ഇയാളും മകന് ഗോപി കുരുവിളയും തന്നെ കരുവാക്കുകയായിരുന്നു. അന്ന് ആലപ്പുഴ എസ്.പിയായിരുന്ന തച്ചങ്കരി ഉള്‍പ്പടെയുള്ള പ്രതികള്‍ ആരും ഉപദ്രവിച്ചതായി പരാതി ഇല്ലെന്നും പ്രകാശന് മൊഴി നല്കി.
കേസ് പ്രതികളുടെ മൊഴി എടുക്കാനായി ഈ മാസം 28ലേക്ക് മാറ്റി. 1991ലാണ് പുന്നപ്ര സ്വദേശിനിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പ്രകാശനെ കസ്റ്റഡിയിലെടുത്തത്. ഇരുപത് വര്‍ഷമായി നടത്തുന്ന കേസ് ഇനി തുടരാന്‍ താത്പര്യമില്ലെന്ന് പ്രകാശന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
സാമ്പത്തിക പരാധീനതകള്‍ മൂലമാണ് കേസില്‍ നിന്നും പിന്മാറുന്നതെന്നും പ്രകാശന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: