ബാലി: പ്രധാനമന്ത്രി മന്മോഹന് സിങും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വെന്‍ ജിയാബോയും പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കൂടിച്ചേരേണ്ടതായ മേഖലകള്‍ നിരവധിയുണ്ടെന്നും ഗുണകരമാകുന്ന കൂട്ടായ്മ വളര്‍ത്തേണ്ടത് അവശ്യമാണെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനമുണ്ടാകുന്ന വിധത്തില്‍ കൂടുതല്‍ മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും ഇരുനേതാക്കളും ധാരണയിലെത്തി.
ചൈനയുമായി ഏറ്റവും മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ ഇന്ത്യ ബാദ്ധ്യസ്ഥമാണെന്ന് മന്മോഹന് സിംഗ് ജിയാവോയെ ധരിപ്പിച്ചു. ഏഷ്യയിലെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളാണ് ചൈനയും ഇന്ത്യയും. അതുകൊണ്ടു തന്നെ ഇരുരാജ്യങ്ങളും ഉഭയകക്ഷി പ്രകാരവും ആഗോളതലത്തിലും സഹകരിക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങളില്‍ ഇന്ത്യയും ചൈനയും കൈകോര്‍ത്തപ്പോഴെല്ലാം ഗുണകരമായ ഫലമാണുണ്ടായതെന്നും മന്‍മോഹന്‍സിങ് ചര്‍ച്ചയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: