ഇസ്ലാമാബാദ്: സമുദ്രാര്‍തിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 122 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അറസ്റ്റു ചെയ്തു. 23 ബോട്ടുകളും പിടിയിലായി. പിടികൂടിയ മത്സ്യത്തൊഴിലാളികളെ പിന്നീട് കറാച്ചി പോലീസിന് കൈമാറി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പാകിസ്ഥാനില്‍ നിന്നും 80 നോട്ടിക്കല്‍ മെയില്‍ അകലെ വച്ച് മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. സമുദ്രാതിര്‍ത്തി ലംഘിക്കുന്ന കുറ്റത്തിന് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മത്സ്യത്തൊഴിലാളികള്‍ പലപ്പോഴും നാവിക സേനയുടെ പിടിയിലാകാറുണ്ട്.
ഓരോ വര്‍ഷവും നൂറോളം തൊഴിലാളികളെ ഇതേ കുറ്റത്തിന് ഇരു രാജ്യങ്ങളും പിടികൂടാറുണ്ട്. അടുത്തകാലത്തായി ഇങ്ങനെ പിടികൂടുന്ന തൊഴിലാളികളെ വിട്ടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചില കരാറുകള്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: