യു.എന്‍: ഇന്ത്യ അന്താരാഷ്ട്ര നിയമ കമ്മിഷനിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കമ്മിഷന് അംഗമായി ഇന്ത്യന്‍ പ്രതിനിധി നരിന്ദര്‍ സിംഗിനെയും യു.എന്‍ ജനറല്‍ അസംബ്ലി തെരഞ്ഞെടുത്തു. 2012 ജനുവരി ഒന്നുമുതല്‍ അഞ്ചുവര്‍ഷമാണ് കാലാവധി.
നേരത്തെ 2007ല്‍ നരീന്ദര്‍ സിങ് അംഗമായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിയമോപദേഷ്ടാവും ലീഗല്‍ ആന്‍ഡ് ട്രീറ്റീസ് വിഭാഗം തലവനുമാണു നരീന്ദര്‍. 2002ല്‍ യു.എന്‍ അംഗരാജ്യങ്ങളുടെ ലീഗല്‍ മീറ്റിങ് കോ ഓര്‍ഡിനേറ്ററായി സേവനമനുഷ്ടിച്ചു.
യു.എന്‍ അന്താരാഷ്ട്ര ലോ കമ്മിഷനില്‍ 34 അംഗങ്ങളാണുള്ളത്. പൊതുസഭാംഗങ്ങളായ രാജ്യങ്ങള്‍ നല്കുന്ന പട്ടികയില്‍ നിന്നാണ് അംഗങ്ങളെ യു.എന്‍ തെരഞ്ഞെടുക്കുന്നത്. ഏഷ്യ- പസഫിക് ഗ്രൂപ്പിലെ ജപ്പാന്, ചൈന, ജോര്‍ദാന്‍, കൊറിയ, ഇന്തോനേഷ്യ, ഖത്തര്‍, തായ് ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളെയും കമ്മീഷനിലേക്കു തെരഞ്ഞെടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങള്‍ വികസിപ്പിക്കുന്നതിന് 1948ലാണ് യു.എന്‍ പൊതുസഭ അന്താരാഷ്ട്ര ലോ കമ്മിഷന് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: