മട്ടാഞ്ചേരി: പൈതൃകനഗരിയില് അനധികൃതമായുള്ള നിര്‍മാണത്തെക്കുറിച്ചും പൈതൃകനഗരി നിയമലംഘനം നടത്തിയ നിര്മാണാനുമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇഫ്ചാറ്റ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ചരിത്രനഗരിയായ ഫോര്‍ട്ടുകൊച്ചിയില്‍ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ഭരണകാലത്തെ വാസ്തുശില്‍പ്പ കെട്ടിടങ്ങളാണുള്ളത്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കണം.
പൈതൃക കേന്ദ്രങ്ങളിലെ സ്മാരകസംരക്ഷണത്തിന് നിയമങ്ങളിരിക്കെ, അവയെ മറികടന്നാണ് കോണ്‍ക്രീറ്റ് കെട്ടിട നിര്‍മാണത്തിന് അധികൃതര്‍ അനുമതി നല്‍കുന്നത്. കൊച്ചിന് കോര്‍പ്പറേഷനും കേരളാ സര്‍ക്കാരും പൈതൃക മേഖല സ്മാരക നിര്‍മാണത്തിന് ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും സംരക്ഷണനയം സ്വീകരിക്കണമെന്നും ഇഫ്ചാറ്റ് യോഗം ആവശ്യപ്പെട്ടു. ഓസ്റ്റിന്പോള് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം അഡ്വ. ആന്റണി കുരീത്തറ, ബേബി കെ.റോയ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: