തിരുവനന്തപുരം: ആരോപണ വിധേയനായ റിസോര്‍ട്ട് ഉടമയെ മൂന്നാര്‍ ട്രൈബ്യൂണലിലെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ച കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അങ്ങനെ നിയമനം നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമമന്ത്രി കെ.എം.മാണിയുടെ ബന്ധുവും കേരള കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വക്കേറ്റ് എം.എം.മാത്യൂവിനെയാണ് കയ്യേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുന്ന മൂന്നാര്‍ ട്രൈബ്യൂണലിലെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത്. മാത്യൂവിനെതിരെ ഭൂമി കൈയ്യേറ്റ കേസുകള്‍ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കേയാണ് നിയമവകുപ്പ് അഡ്വ.എം.എം മാത്യുവിനെ ഗവ.പ്ലീഡര്‍ ആയി നിയമിച്ചത്.
മാത്യൂവിന്റെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴാണ് ഇത് അറിയുന്നതെന്നും ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: