കോഴിക്കോട്: കൊടിയത്തൂരില്‍ ഷഹിദ് ബാവ കൊലക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ വിദേശത്തേയ്ക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഷഹീദ് ബാവ രാത്രിയില്‍ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ നാസറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷഹീദ് ബാവയെ കൊടിയത്തൂരില്‍ ഇറക്കി വിട്ട ശേഷം ഇയാള്‍ വിവരം മൂന്നു പേരെ വിളിച്ചറിയിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലില്‍ നാസര്‍ പോലീസിനോട് സമ്മതിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
അബ്ദുള്‍ റഹ്മാന് എന്ന ചെറിയാപ്പുവിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാജിദ്, ഫയാസ്, പാലക്കോടന്‍ അബ്ദുള്‍ കരീം, കണ്ണാട്ടില്‍ മുഹമ്മദ് സലിം, പാനായി ഇര്‍ഷാദ്, റാഷിദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ള മറ്റ് പ്രതികള്‍. ഇവരെല്ലാവരും ഒളിവിലാണ്. ഫയാസ് എന്ന പ്രതി വിദേശത്തേയ്ക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷഹീദ് ബാവ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി ഫയാസ് ദുബായിലേക്ക് കടന്നത്. തിരിച്ചറിഞ്ഞ എട്ട് പ്രതികള്‍ക്ക് പുറമേ നാല് പേര് പോലീസിന്റെ നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: