വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഓസ്കര് ഒര്‍ട്ടെഗ ഹെര്‍ണാണ്ടസ് (21) എന്നയാളെയാണ് പെന്‍സില്‍വാനിയയിലെ ഒരു ഹോട്ടലില്‍ നിന്ന് പൊലീസ് പിടികൂടിയത്.
ഒക്ടോബര്‍ 31 മുതല്‍ ഓസ്കര് ഒര്ട്ടെഗയെ കാണാനില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച വരെ ഹോട്ടലില്‍ തങ്ങിയ ഓസ്കര് വെടിവയ്പ്പിനു ശേഷം സ്ഥലം വിടുകയായിരുന്നു. ബുധനാഴ്ച തിരിച്ചെത്തിയ ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.
പ്രസിഡന്റ്ന്റ് ബരാക് ഒബാമയോടുള്ള വിദ്വേഷമാണ് വെടിവയ്പ്പില്‍ കലാശിക്കാന്‍ കാരണമെന്നാണ് പോലീസ് നിഗമനം. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്കെതിരേ ലഹരി മരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബരാക്ക് ഒബാമയും കുടുംബവും താമസിക്കുന്ന വൈറ്റ് ഹൗസിന്റെ പുറം ജനാലയില്‍ പതിച്ച ഒരു വെടിയുണ്ടയും പരിസരത്തു നിന്നു മറ്റൊരു വെടിയുണ്ടയും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ജനാലയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിലാണ് വെടിയുണ്ട തറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: