കൊല്ലം: കോഴിയെ കുറുക്കന്റെ കയ്യില്‍ കാവലേല്പ്പിച്ചതുപോലെയാണ് ആരോപണ വിധേയനായ റിസോര്‍ട്ട് ഉടമയെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇന്‍കം ടാക്സ്റ്റ് എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യനാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. അതിനിടെ മന്ത്രി കെ.എം മാണിക്കെതിരെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ.പൗലോസ് രംഗത്തെത്തി.
മൂന്നാറിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നാണ് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട്. സര്‍ക്കാരിന്റെ അംഗീകൃത നിലപാടാണിതെന്നും അത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ ട്രെബ്യൂണലില്‍ ഉള്‍പ്പെടുത്തിയാല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമവകുപ്പിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: