കോട്ടയം: പട്ടികവര്‍ഗ്ഗ സമുദായക്കാരുടെ ഊരുകൂട്ടത്തിനായി കൂരോപ്പട ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയവരെ പഞ്ചായത്ത് വൈസ്പ്രസിഡണ്റ്റ് അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതായി പരാതി. സംഭവത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് കേസെടുക്കാന്‍പോലും തയ്യാറാവുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്തധികൃതരുടെ നടപടിക്കെതിരെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും കോടതിയിലും പരാതി നല്‍കുമെന്ന് കേരള ഉള്ളാള മഹാസഭ സംസ്ഥാന വൈസ്പ്രസിഡനൃ കെ.ആര്.ആനന്ദവല്ലി, ഊരുകൂട്ട സെക്രട്ടറി പി.ടി.രാജു, പ്രൊമോട്ടര്‍ മിനി ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം എല്ലാപഞ്ചായത്തുകളിലും നടക്കുന്ന ഊരുകൂട്ടത്തില്‍ പലപ്പോഴും സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കാതെയും പങ്കെടുക്കാനെത്തുന്ന പട്ടികവര്‍ഗ്ഗക്കാരെ അപമാനിച്ചുമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഇക്കഴിഞ്ഞ നാലാം തീയതി വിളിച്ച ഊരുകൂട്ടയോഗത്തിനായി എത്തി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പഞ്ചായത്തധികൃതര്‍ അവഗണിച്ചിരുന്നു. ഇതിനുശേഷംവീണ്ടും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കൂരോപ്പട പഞ്ചായത്ത് വൈസ്പ്രസിഡണ്റ്റ് എം.പി.അന്ത്രയോസ് സമുദായനേതാക്കളെ അസഭ്യം വിളിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പരാതി പരിഗണിക്കുന്നതിനു പകരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ്. ജാതിപ്പേരും വിളിച്ച് അസഭ്യവാക്കുകളുമായി മുണ്ടും മടക്കിക്കുത്തി എത്തിയ വൈസ്പ്രസിഡണ്റ്റിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം പമ്പാടി ഗ്രാമപഞ്ചായത്തില്‍ ഊരുകൂട്ടയോഗത്തിനെത്തിയവര്ക്കായി ഓഫീസ് കസേരകള്‍ മാറ്റി പ്രത്യേക കസേരകള്‍ ഇട്ട് അപമാനിച്ചതും വിവാദമായിരുന്നു. പ്രതിഷേധ പ്രകടനം നടത്തികൂരോപ്പട: ഊരുകൂട്ട യോഗത്തിനെത്തിയവരോട് അപമര്യാദമായി പെരുമാറിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് എം.പി.അന്ത്രയോസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂരോപ്പടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കര്‍ഷകമോര്‍ച്ച ദേശീയസമിതിയംഗം പി.ആര്.മുരളീധരന് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാകൃഷ്ണന്,വൈസ് പ്രസിഡണ്റ്റ് ബിജയ്.ബി.നായര്‍,ജനറല്‍ സെക്രട്ടറി ഗോപകുമാര്‍,യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്റ്റ് ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: