കോട്ടയം: ദീപിക കോട്ടയം ഓഫീസില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ജോലി കഴിഞ്ഞു മടങ്ങിയ സബ് എഡിറ്റിര്‍ ശ്രീജിത് ചന്ദ്ര(൨൩)നെ വാനിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയ ഏഴംഗ സംഘത്തിണ്റ്റെ അക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടിന് ദീപികയ്ക്കു സമീപം ബേക്കര്‍ ജംഗ്ഷനിലാണ് ആക്രമണമുണ്ടായത്. കോട്ടയം നഗരത്തില്‍ ആഴ്ചകള്‍ പഴകിയ ഭക്ഷണം വിറ്റ ഹോട്ടലുകളുടെ പേരും ഇതു സംബന്ധിച്ച മുനിസിപ്പാലിറ്റി നടത്തുന്ന റെയ്ഡുകളും സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിണ്റ്റെ പേരിലാണ് ആക്രമണമുണ്ടായതെന്നു കരുതുന്നു. കുമരകം റോഡില്‍ മാരുതി ഓംനി വാന്‍ മാറ്റിയിട്ട ശേഷം പുറത്തിറങ്ങിയ അക്രമികള്‍ ശ്രീജിത്തിണ്റ്റെ ഷര്‍ട്ടിണ്റ്റെ കോളറിന് പിടിച്ച് പുറത്ത് തുടരെ ഇടിക്കുകയായിരുന്നു. ‘ ഞങ്ങള്‍ ഹോട്ടലുകാരാ, ഇഷ്ടമുള്ള ഭക്ഷണം കൊടുക്കും. നീയൊക്കെ എന്തെഴുതിയാലും ഞങ്ങള്‍ക്കിഷ്ടമുള്ളതേ കൊടുക്കു. നിനക്കു ചെയ്യാവുന്നത് ചെയ്തോ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ഇടികൊണ്ട് ശ്രീജിത് താഴെ വീണ സമയത്ത് കുമരകം ഭാഗത്തുനിന്നും ഓട്ടോറിക്ഷാ വരുന്നതു കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഏഴംഗ സംഘത്തില്‍ ചിലരെ കണ്ടാല്‍ ശ്രീജിത്തിന് തിരിച്ചറിയാനാകും. ഇവര്‍ നഗരത്തിലെ ഹോട്ടലുമായി ബന്ധപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലര്‍ തമിഴിലും മറ്റു ചിലര്‍ മലയാളത്തിലുമാണ് സംസാരിച്ചത്. എല്ലാവരും നല്ല ആരോഗ്യ ദൃഢഗാത്രരായിരുന്നു. ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് ചീഫ് സി രാജഗോപാല്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എംജെ മാത്യു, കോട്ടയം വെസ്റ്റ് സിഐ എജെ തോമസ് എന്നിവരുടെ നേതൃത്തിലാണ് അന്വേഷണം. കോട്ടയം ജില്ലയിലെ ൧൪൦൦ല് പരം മാരുതി ഓംനി വാന്‍ ഉടമകളുടെ വിലാസം എടുത്ത് സാഹചര്യവും സൂചനകളും അനുസരിച്ച് അന്‍പതോളം ഓംനി വാനുകള്‍ നിരീക്ഷണത്തിലാണ്. ജില്ലാ പോലീസ് ചീഫ് സി രാജഗോപാല്‍ അക്രമം നടന്ന സ്ഥലത്ത് നേരിട്ടെത്തി നിരീക്ഷണം നടത്തി. ദീപികയിലെത്തി പോലീസ് ചീഫ് ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെഎം മാണി, തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് എന്നിവര്‍ എസ്പിയെ നേരില്‍ വിളിച്ച് കര്‍ക്കശമായ അന്വേഷണ പുരോഗതി വിലയിരുത്തി.
പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം വ്യാപകം
കോട്ടയം: ദീപിക സബ് എഡിറ്റര്‍ ശ്രീജിത്ത് ചന്ദ്രനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. റവന്യുമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് ഫോണില്‍ ശ്രീജിത്തിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. ആശുപത്രിയില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സൂപ്രണ്ട് ബഞ്ചമിന് മന്ത്രി നിര്‍ദേശം നല്കി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് ചീഫ് സി. രാജഗോപാലിനോട് ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസം നില്ക്കുന്ന ഒരു തരത്തിലുമുള്ള നീക്കങ്ങളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജിത്തിനെ കുന്നത്തുനാട് എംഎല്‍എ വി.പി സജീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂറ്, കെ.പി.സി.സി സെക്രട്ടറി ലതികാ സുഭാഷ്. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ഫില്‍സണ്‍ മാത്യൂസ്, എന്‍.ജെ.പ്രസാദ്, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ.അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജൂലിയസ് ചാക്കോ, കൗണ്‍സിലര്‍മാരായ എന്‍. എസ്. ഹരിചന്ദ്രന്, പ്രസ്ക്ളബില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസിഡണ്റ്റ് ജോസഫ് സെബാസ്റ്റ്യന്‍,സെക്രട്ടറി ആര്.രാജീവ്,ഷാലുമാത്യു,സെര്‍ജി ആണ്റ്റണി,ടോണി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പത്രപ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: