ഭക്തന് അരൂപസത്യത്തെ മനസ്സിലാക്കാന്‍ വിഷമം; സ്വരൂപദേവത അയാളുടെ താത്ത്വികബോധത്തെ തൃപ്തിപ്പെടുത്തുന്നുമില്ല. അതുകൊണ്ട് സ്വരൂപവും അരൂപവുമായ സത്യത്തെ ആരാധിക്കുക എന്നത് ഉയര്‍ന്ന ആദ്ധ്യാത്മിക സാധനാ സമ്പ്രദായങ്ങളിലെല്ലാം പരക്കെ കാണുന്നു. കൃഷ്ണന്, രാമന്, ശിവന്, വിഷ്ണു, ദുര്‍ഗ്ഗ, കാളി എന്നീ ദേവതകളെ ആരാധിക്കുന്നവരെല്ലാം ഇതാണ് ചെയ്യുന്നത്.
ഒരു ദേവതയെ, അഥവാ അവതാരപുരുഷനെ, ആരാധിക്കുന്നതിന് ആദ്ധ്യാത്മിക ജീവിതത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. മിക്ക സാധകന്മാര്ക്കും അതൊഴിവാക്കാന് വയ്യ. ഗീതയില്‍ ഭഗവാന് പറയുന്നതുപോലെ കേവലത്തിന്റെയും അവ്യക്തത്തിന്റെയും മാര്‍ഗ്ഗം ദുര്‍ഗ്ഗമമാണ്. അതുകൊണ്ട് പല മതങ്ങളിലും സാധകന് ഈശ്വരനെ, ഒരു ദേവതയെ ആരാധിക്കുന്നതായി നാം കാണുന്നു. തന്റെ കര്‍മ്മങ്ങളെല്ലാം അയാള്‍ അവിടുത്തേക്ക് സമര്‍പ്പിക്കുന്നു; അവിടുത്തെ ഭക്തിയോടും എകാഗ്രതയോടും കൂടി ധ്യാനിക്കുന്നു. ജീവിതത്തിന്റെ പരമലക്ഷ്യമാണ് അവിടുന്ന് കൂടി ധ്യാനിക്കുന്നു; അവിടുത്തെ ഭക്തിയോടും ഏകാഗ്രതയോടും കൂടി ധ്യാനിക്കുന്നു; ജീവിതത്തിന്റെ പരമലക്ഷ്യമാണ് അവിടുന്ന് എന്ന് കരുതുന്നു. എന്നാല്‍ യഥാര്ത്ഥഭക്തന് ഈശ്വരന്റെ മാനുഷരൂപം ആരാധിക്കുന്നതില്മാത്രമായി തന്റെ സാധന അവസാനിപ്പിക്കുന്നില്ല. താനാരാധിക്കുന്ന ദിവ്യരൂപം ഏതെങ്കിലും വിധത്തില്‍ പരമസത്യത്തെ വെളിപ്പെടുത്തുന്ന മഹനീയഗുണങ്ങളെ മൂര്‍ത്തിയായി കാണാന്‍ അയാള്‍ പഠിക്കുന്നു. ആ ദിവ്യരൂപത്തെ ഒരു ദിവ്യാശത്തിന്റെ എല്ലാറ്റിനും പിന്നിലുള്ള സത്യവസ്തുവിന്റെ പ്രതീകമായി കാണാനും അയാള്‍ ശീലിക്കുന്നു.
ഹിന്ദുക്കള്‍ പലരും ആരാധിക്കുന്ന ഒരു ദേവനാണ് ശിവന്. സൂക്ഷ്മതത്ത്വമറിയാത്ത ഭക്തന് അവിടുത്തെ വിജനപര്വ്വതങ്ങളിലോ ശ്മശാനത്തിലോ നിവസിക്കുന്ന സംഹാരദേവതയായി കരുതിയേക്കാം. എന്നാല്‍ ഉയര്‍ന്നതരം ഭക്തന് അവിടുന്ന് ത്യാഗമൂര്‍ത്തിയും ദോഷനാശകനുമാണ്; ധ്യാനത്തിന്റെയും ദിവ്യബോധതതിന്റെയും മൂര്‍ത്തിയാണ്. കൂടുതല്‍ പുരോഗമിച്ച ഭക്തന് അവിടുത്തെ ഇങ്ങനെ കീര്‍ത്തിക്കുന്നു.
ലൗകികമനസ്കനായ ഭക്തന് വിഷ്ണുവിനെ രക്ഷാകര്‍ത്താവായ ഈശ്വരനായി കാണുന്നു; അവിടുന്ന് തന്റെ അനന്തകാരുണ്യത്താല്‍ ഭക്തന്മാരുടെ ശ്രേയസ്സിനായി അവതരിക്കുന്നു. എന്നാല്‍ ഏറ്റവും ഉയര്‍ന്ന ഭക്തന് അവിടുത്തെ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ദിവ്യതത്ത്വത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. സൃഷ്ടിസ്ഥിതിലയങ്ങളടങ്ങിയ ഈ പ്രപഞ്ചലീല നടക്കുന്നത് വിഷ്ണുവിലാണ്.
യതീശ്വരാനന്ദസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: