റെജി ദിവാകരന്
കോട്ടയം: യാതൊരു മാനദണ്ഡവും പാലിക്കാതെ ഹോട്ടലുടമകള്‍ അടിക്കടി അനധികൃതമായി വില ഉയര്‍ത്തുന്നത് ഒത്തുകളിയെന്ന് ആക്ഷേപം. പലഹോട്ടലുകളില്‍ ഒരേ ആഹാരസാധനത്തിന് പല വില ഈടാക്കുന്ന അവസ്ഥ കോട്ടയം പട്ടണത്തില്‍ മാത്രമാണുള്ളത്. ഒരു വര്‍ഷം തന്നെ നഗരത്തിലെ പല ഹോട്ടലുകളിലും നാലും അഞ്ചും പ്രാവശ്യമാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ഇതിനെതിരെ ഉപഭോക്താക്കള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ഹോട്ടലുടമകള്‍ പ്രതികരണത്തിന് പുല്ലുവിലയാണ് കല്പിക്കുന്നത്. ജില്ലാ കളക്ടറുടെ അനങ്ങാപ്പാറ നയമാണ് അന്യായമായ വിലവര്‍ദ്ധനവിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അനധികൃത വില വര്‍ദ്ധനവിനെതിരെ നടപടി കൈക്കൊള്ളേണ്ടവര്‍ തങ്ങളുടെ പിന്നിലുണ്ടെന്ന അഹങ്കാരമാണ് ഉപഭോക്താക്കളുടെ പ്രതികരണത്തിന് ഹോട്ടലുടമകള്‍ പുല്ലുവിലപോലും കല്പിക്കാത്തതെന്നാണ് പരക്കെയുള്ള ആക്ഷേപം. നഗരത്തിലെ അനധികൃത വിലവര്‍ദ്ധനവിന് തുടക്കം കുറിക്കുന്നത് തമിഴ്നാട്ടുകാരുടെ ഹോട്ടലുകളില്‍ നിന്നാണ്. തമിഴ്നാട്ടുകാരുടെ വക വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ കഴിഞ്ഞവര്‍ഷം ഊണിന് ൨൫രൂപയായിരുന്നത് ഈ വര്‍ഷം ആദ്യം ൪൦രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോഴത് ൫൦രൂപയിലെത്തി നില്ക്കുന്നു. മസാലദോശയുടെ വില ൨൪രൂപയില് നിന്നും ൨൭രൂപയായി ഉയര്‍ത്തി. ൫രൂപയ്ക്കു വിറ്റിരുന്ന വടയുടെ വില ൮രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കാപ്പിക്കും ചായയ്ക്കും യഥാക്രമം ൯ഉം ൧൦ഉം രൂപയായി ഉയര്പ്പിയിരിക്കുന്നു. എന്നാല്‍ കോട്ടയത്തെ പല മലയാളികളുടെയും ഹോട്ടലുകളില്‍ ചായയും കാപ്പിയും ൫രൂപ മുതല്‍ ൬രൂപവരെയാണ് വിലയ്ക്ക് വില്‍ക്കുന്നത്. മുപ്പതുരൂപയ്ക്ക് ഊണു നല്കുന്ന ഹോട്ടലുകളുമുണ്ട്. തമിഴ് നാട്ടില്‍ നിന്നും കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ ഇറക്കുമതിചെയ്യുന്നതിനാല് ലേബര്‍ കൂലിയിനത്തില്‍ത്തന്നെ തമിഴ്നാട് ഹോട്ടലുടമകള്‍ക്ക് വന്‍ലാഭമാണ് ലഭ്യമാകുന്നത്. ഇതില്‍ത്തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഹോട്ടല്‍ തൊഴിലാളികളായി തമിഴ്നാട്ടുകാരുടെ ഹോട്ടലുകളില്‍ ജോലി നോക്കുന്നു. അവര്‍ പച്ചക്കറി വര്‍ഗ്ഗങ്ങള്‍ മുതല്‍ പാല് വരെ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. മലയാളികളുടെ ഹോട്ടലുകളില്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്‍കുകയും തമിഴ്നാട്ടുകാരുടെ ഹോട്ടലുകളേക്കാള്‍ കുറഞ്ഞവിലയാണ് ഈടാക്കുന്നത്. തമിഴ്നാട്ടുകാരണ്റ്റെ വകയായുള്ള ആനന്ധോട്ടലാണ് ആദ്യം വിലകൂട്ടാന്‍ ആരംഭിക്കുന്നതെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. അത് പിന്നീട് മറ്റ് തമിഴ് വെജിറ്റേറിയന്‍ ഹോട്ടല്‍ ഉടമകളും ഏറ്റെടുക്കാറാണ് പതിവ്. ഇതില്‍ പ്രതികരണമോ നിയമനടപടിയോ ഇല്ലാതാകുന്നതിനാല്‍ മലയാളികളുടെ ഹോട്ടലുകളും വില ഉയര്‍ത്താന്‍ തുടങ്ങിയതോടെ സാധാരണക്കാരായ ഉപഭോക്താക്കളാണ് വെട്ടിലായിരിക്കുന്നത്. ആഹാരം പാകം ചെയ്യാന്‍ ആവശ്യമായ സാധനങ്ങള്‍ സിവില്‍ സപ്ളൈസ് വകുപ്പ് വിതരണം ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഹോട്ടലുകളില്‍ വില ഏകീകരിക്കുവാന്‍ പാടുള്ളുവെന്ന് ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലത്തിലാണ് ഹോട്ടലുകള്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. ഹോട്ടലുകളിലെ വില നിയന്ത്രണം നടപ്പാക്കേണ്ടത് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷയായ ജില്ലാഭക്ഷ്യഉപഭോക്തൃ സമിതിയാണ്. ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും ഹോട്ടലുടമകളുടെ ഈ സാമൂഹ്യ അനീതിക്കെതിരെ ഇടപെടുകയും ഹോട്ടലുടമകളുടെ ജനദ്രോഹനടപടിക്കെതിരെ നടപടി സ്വീകരിക്കുകയും ഒപ്പം വില ഏകീകരിക്കുകയും ചെയ്യാം. പക്ഷേ കളക്ടറും സംഘവും ഇതിനെതിരെ മുഖം തിരിക്കുന്നതില്‍ ദുരൂഹതയും അവിശുദ്ധ കൂട്ടുകെട്ടുമുള്ളതായാണ് ജനങ്ങള്‍ ആരോപിക്കുന്നത്. മണ്ഡലകാലമാകുന്നതോടെ അയ്യപ്പന്മാരെ ചൂഷണം ചെയ്യാന്‍ എല്ലാവര്‍ഷവും വില വര്‍ദ്ധിപ്പിച്ച് കാത്തിരിക്കുന്നത് ചില തമിഴ് വെജിറ്റേറിയന്‍ ഹോട്ടലുകാരാണ്. വര്‍ഷങ്ങളായി ഇത് തുടരുന്നു. പലയിടങ്ങളില്‍ നിന്നും വരുന്ന ഉപഭോക്താക്കള്‍ ഹോട്ടലുകളിലെ ചൂഷണത്തിന് വിധേയരാകുന്നുണ്ടെങ്കിലും താത്കാലികമായി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനാല്‍ അവര്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ നില്‍ക്കാത്തത് ഹോട്ടലുടമകള്‍ക്ക് ചൂഷണത്തിന് സഹായകമാകുന്നു. വിലയില്‍ ഏകീകരണമില്ലാത്തതും അടിക്കടി കാപ്പിക്കും ചായയ്ക്കും ആഹാരസാധനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കുന്നതും കോട്ടയത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും കട്ടവടക്കാരെയും വഴിയോര വാണിഭക്കാരെയും പ്രകോപിപ്പിച്ചിരിക്കുകയാണ്. നടപടിയെടുക്കേണ്ട ജില്ലാ ഭരണകൂടത്തിണ്റ്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് ഇവര്‍ സംഘടിച്ച് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലി വര്‍ദ്ധിപ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ സമരവുമായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: