ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസുമായി ബന്ധപ്പെട്ട് സുധീന്ദ്ര കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടൊപ്പം ബി.ജെ.പി എം.പി അശോക് അര്‍ഗലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി അംഗീകരിച്ചിട്ടുണ്ട്.
എല്ലാവരും ജാമ്യത്തുകയായി രണ്ടു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. വോട്ടിന് നോട്ട് കേസിലെ ഇടനിലക്കാരായ സൊഹ്യല് ഹിന്ദുസ്ഥാനി, സഞ്ജീവ് സക്സേന, ബി.ജെ.പി എം.പിമാരായ മഹാവീര്‍ സിംഗ് ഭഗോര, ഫഗന്‍ സിംഗ് കുലസ്തേ എന്നിവരും ജാമ്യം ലഭിച്ചവരില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: