ന്യൂദല്‍ഹി: ജസിക്ക ലാല്‍ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി മനു ശര്‍മയ്ക്ക് പരോള്‍ അനുവദിച്ചൂ. അഞ്ചു ദിവസത്തെ പരോളാണ് ദല്‍ഹി ഹൈക്കോടതി അനുവദിച്ചത്. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ നവംബര്‍ 21 മുതല്‍ 25 വരെയാണ് മനു ശര്‍മ പരോള്‍ ആവശ്യപ്പെട്ടത്.
പരോള്‍ അനുവദിക്കുന്നതിനായി 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം. വിവാഹചടങ്ങുകള്‍ നടക്കുന്ന കരോള്‍, ചണ്ഡിഗഡ്, ഹരിയാന എന്നീ സ്ഥലങ്ങളിലേക്കു മാത്രം യാത്ര അനുവദിച്ച കോടതി നൈറ്റ് ക്ലബ് സന്ദര്‍ശിക്കുന്നതില്‍ നിന്നു മനുവിനെ വിലക്കിയിട്ടുണ്ട്.
പരോള്‍ നല്‍കുന്നതിനെ ദല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന് പവന് ശര്‍മ എതിര്‍ത്തെങ്കിലും ജസ്റ്റിസ് വി.കെ. ഷാലി മനുവിന് അനുകൂലമായി ഉത്തരവിടുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ രാം ജെത്മലാനിയാണ് ശര്‍മ്മയ്ക്ക് വേണ്ടി ഹാജരായത്.
1999ലാണു റാംപ് മോഡല്‍ ജസീക്ക ലാലിനെ മനു ശര്‍മ വെടിവച്ചു കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: