തിരുവനന്തപുരം: തൃശൂര്‍ ടൗണ്‍ ഹാളിന് മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്റെ പേര് നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ടൗണ്‍ഹാളില്‍ കരുണാകരന്റെ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചു.
എറണാകുളം പ്രസ് ക്ലബിനോട് അടുത്തുള്ള 3.6 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് പ്രസ് ക്ലബിന് പാട്ടത്തിന് നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം ഡിസംബര്‍ 23നാണ്. അതിനു മുന്നേ തീരുമാനങ്ങള്‍ നടപ്പാക്കും.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി ആസൂത്രണ വിദഗ്ധന്‍ സാം പിട്രോഡയെ സംസ്ഥാനത്തേക്ക് ക്ഷണിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചതായും വൈകാതെ സംസ്ഥാനത്തെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: