തിരുവനന്തപുരം: പി.സി.ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയുള്ള ഒത്തുകളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ഖേദപ്രകടനം കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.സി.ജോര്‍ജിന്റെ പ്രസ്താവന അതിരുവിടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഇരുവരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന് പുരസ്കാരം നേടിയ എം.ടി വാസുദേവന്‍ നായരെ കാണാനെത്തിയതായിരുന്നു പിണറായി.
കേന്ദ്രകമ്മിറ്റി അംഗം എം.എ.ബേബി, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്, പുരുഷന് കടലുണ്ടി എം.എല്‍.എ എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: