മെല്‍ബണ്‍: ഇന്ത്യയ്ക്കുളള യുറേനിയം കയറ്റുമതി നിരോധനം ഓസ്ട്രേലിയ നീക്കിയേക്കും. ഇന്ത്യയ്ക്ക് യുറേനിയം വില്‍ക്കേണ്ടെന്ന ലേബര്‍ പാര്‍ട്ടിയുടെ നയം പുനരാലോചിക്കാനും തിരുത്താനുമാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് അടുത്ത മാസം ചേരുന്ന ദേശീയ ലേബര്സമ്മേളനത്തില് വിഷയം ഉന്നയിക്കുമെന്ന് ഗില്ലാര്‍ഡ് അറിയിച്ചു.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് യുറേനിയം വില്‍ക്കേണ്ടെന്ന നയമായിരുന്നു ലേബര്‍ പാര്‍ട്ടി ഇതുവരെ പിന്തുടര്ന്നിരുന്നത്. എന്നാല്‍ ഈ നയം കാലഹരണപ്പെട്ടെന്നും യു.എസിനേപ്പോലെ മാറി ചിന്തിക്കണമെന്നും ഗില്ലാര്‍ഡ് ആവശ്യപ്പെട്ടു. അയല്‍രാജ്യമായ ഇന്ത്യയുമായി കരുത്തുറ്റ ബന്ധം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൈന, ജപ്പാന്, യു.എസ് തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ ആസ്ത്രേലിയ നിലവില്‍ യുറേനിയം വില്‍ക്കുന്ന രാജ്യങ്ങള്‍. സമാധാന ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന ഉറപ്പില്‍ മാത്രമായിരിക്കും ഇന്ത്യയ്ക്കും യുറേനിയം വില്ക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: