ന്യൂദല്‍ഹി: മുപ്പത്തിഒന്നാമത് ഇന്ത്യാ അന്താരാഷ്ട്ര വിപണനമേള ദല്‍ഹിയില്‍ തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലിയ മേളകളില്‍ ഒന്നായ ട്രേഡ് ഫെയറില്‍ വിദേശ രാജ്യങ്ങളിലേതടക്കം ആറായിരത്തോളം സ്റ്റാളുകളുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കരകൗശല വസ്തുക്കളും മറ്റ് പ്രത്യേക വിഭവങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറോളം കലാകാരന്മാര് മേളയില്‍ പങ്കെടുക്കുന്നു. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ചൈന, ക്യാനഡ, തായ്ലന്റ്, ക്യൂബ, ഇറാന് തുടങ്ങി 26 രാജ്യങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കരകൗശല വസ്തുക്കള്‍ അനുഗ്രഹീത കൈകള്‍ തീര്‍ക്കുന്ന മായാജാലം എന്നതാണ് ഈ വര്‍ഷത്തെ വിഷയം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പവലിയന് ഒരുക്കിയിട്ടുണ്ട്. അകലെ നിന്നു തന്നെ കേരള പവലിയന് തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വര്‍ണ്ണാഭമാണ് കേരള പവലിയന്. തടിയില്‍ കൊത്തിയെടുത്ത ആനയുടെ ഭീമന് ശില്‍പ്പമാണ് കേരള പവലിയനില്‍ എത്തുന്നവരെ വരവേല്‍ക്കുന്നത്.
വിവിധ കരകൗശല വസ്തുക്കള്‍ക്ക് പുറമേ മുണ്ടും നേര്യതും ഉപ്പേരി, വെള്ളിച്ചെണ്ണ, കോഴിക്കോടന്‍ ഹല്‍വ തുടങ്ങി തനത് വിഭവങ്ങള്‍ എല്ലാമുണ്ട്. ആറന്മുള കണ്ണാടി, ചിരട്ടയില്‍ തീര്‍ത്ത ശില്പ്പങ്ങള്, ചുവര് ചിത്രങ്ങള്‍, തെയ്യം, കഥകളി എന്നിവയുടെ രൂപങ്ങളും ഇവിടെ കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: