തിരുവനന്തപുരം: സൗമ്യ വധക്കേസ്സില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞ ഡോ. ഉന്മേഷിനെ സസ്പെന്റ് ചെയ്തു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ.ഷേര്‍ലി വാസുവല്ല താനാണെന്നുമായിരുന്നു ഉന്മേഷ് നല്‍കിയ മൊഴി. ഇത് കേസില്‍ പ്രതിഭാഗത്തിന് ശക്തമായ വാദം ഉയര്‍ത്താന്‍ കാരണമായി. കേസില്‍ ഡോ.ഉന്മേഷ് സ്വീകരിച്ച സമീപനം വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
വിചാരണവേളയില്‍ പ്രതിഭാഗം സാക്ഷിയായി ഉന്മേഷ് ഹാജരായതുമുതല്‍ അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിക്ക് ആവശ്യമുയര്‍ന്നിരുന്നിരുന്നു. ഒക്ടോബര്‍ 31ന് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കുറ്റവാളിയെന്ന് വിധി വന്നപ്പോള്‍തന്നെ ഉന്മേഷിനെതിരെ കേസ് എടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. അതിവേഗ കോടതിയില്‍ തെറ്റായ പ്രസ്താവന നടത്തിയതിന് ഐ.പി.സി. 193-ാം വകുപ്പ് പ്രകാരമായിരുന്നു ഇത്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അന്നുതന്നെ ആരോഗ്യവകുപ്പുമന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, കോടതിവിധിയുടെ പകര്‍പ്പ് കിട്ടാത്തതിനാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് അധികാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഗോവിന്ദച്ചാമിക്ക് ശിക്ഷ നല്‍കിയ വിധിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്മേഷിനെതിരെ കോടതി നടത്തിയത്.പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് കോടതിയില്‍ പറഞ്ഞത് സത്യം മാത്രമാണെന്ന് ഫോറന്‍സിക് അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഉന്മേഷ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: