കല്‍പ്പറ്റ: കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി പഠിക്കാന്‍ അഡീ. ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നംഗസമിതിക്ക് മുന്നില്‍ കര്‍ഷകര്‍ പരാധീനതകളുടെ കെട്ടഴിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ മന്ത്രി പി.കെ.ജയലക്ഷ്മി, എംഎല്‍എമാരായ എം.വി.ശ്രേയാംസ്കുമാര്‍, ഐ.സി.ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പൗലോസ്, ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണഭട്ട്, സമിതി അംഗങ്ങളായ ഡോ. പി.സി. അലക്സ് (പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല പ്രൊഫസര്‍), ഡോ. പി.ഇന്ദിരാദേവി (പ്രൊഫസര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല) തുടങ്ങിയവര്‍ സംബന്ധിച്ചു.
വായ്പാമേഖലയിലെ പ്രതിസന്ധിയും കാര്‍ഷിക, കാര്‍ഷികേതര, വിദ്യാഭ്യാസ, ലോണുകളില്‍ അനുവര്‍ത്തിക്കുന്ന നയം സംബന്ധിച്ച് അന്വേഷണസമിതിക്ക് മനസിലാക്കാന്‍ കഴിഞ്ഞതായി അഡീഷണല്‍ ചീഫ് സെക്രട്ടറി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാര്‍ഷിക കടാശ്വാസ കമ്മീഷന് പരിഷ്ക്കരിക്കപ്പെടേണ്ടതാവശ്യമാണെന്നും, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നുള്ളതും, കാട്ടുമൃഗങ്ങളുടെ ശല്യം കാര്‍ഷികമേഖലയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതും മനസിലാക്കാന്‍ സന്ദര്‍ശനം മൂലം കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നതും, സ്വാശ്രയ സംഘങ്ങള്‍ കഴുത്തറപ്പന്‍ പലിശവാങ്ങുന്നത് സംബന്ധിച്ചും ജനങ്ങളും, സംഘടനകളും പരാതിപെട്ടു.ജില്ലയ്ക്കായി കൊണ്ടുവന്ന പാക്കേജുകള്‍ വേണ്ടത്ര നന്നായിട്ടല്ല നടക്കുന്നതെന്ന് ജനങ്ങളുമായി സംസാരിച്ചതില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി ജയകുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് തനിക്ക് കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ബുധനാഴ്ച്ചയോടെ സര്‍ക്കാരിന് സമര്‍പ്പിക്കും. ജില്ലയില്‍ വന്നപ്പോഴാണ് കാര്‍ഷികമേഖലയിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതെന്നും ആഴത്തിലുള്ള പഠനം ഇത് സംബന്ധിച്ച് ആവശ്യമാണെന്നും ജയകുമാര്‍ അറിയിച്ചു. കര്‍ഷകരോട് മൃദുസമീപനം കൈക്കൊള്ളണമെന്ന് ബാങ്ക് ഉദ്യോഗസ്ഥരടക്കമുള്ളവരോട് ഇദ്ദേഹം പറഞ്ഞു.
എന്നാല്‍ കര്‍ഷകര്‍ ആത്മഹത്യചെയ്തത് മേറ്റ്ന്തോകാരണം മൂലമാണെന്നും, ആത്മഹത്യകള്‍ പത്രമാധ്യമങ്ങള്‍ ആഘോഷിക്കുകയുമാണെന്നുള്ള ഡിസിസി പ്രസിഡണ്ട ്ബാലചന്ദ്രന്റെ പരാമര്‍ശം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. അയല്‍കൂട്ടങ്ങളും, ടൂര്ക്ലബ്ബുകളും, രാഷ്ട്രീയ ദല്ലാളുമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിപലിശക്കാരും, ബങ്കുകളുടെ തത്വദീക്ഷയില്ലാത്ത നിലപാടുകളും കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് കാരണമാക്കിയെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തണമെന്ന ആവശ്യം യോഗത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: