കൊച്ചി: വര്‍ണരാജി തീര്‍ത്ത ഘോഷയാത്രയില്‍ ചാച്ചാജിയും 100 കണക്കിനു കുരുന്നുകളും അണിനിരന്നപ്പോള്‍ രാജേന്ദ്ര മൈതാനി മുതല്‍ ചില്‍ഡ്രന്‍സ് പാര്ക്ക്വരെയുളള റോഡ് കുട്ടികളുടെ ഉദ്യാനമായി. കുട്ടിതാരങ്ങളുടെ സ്കേറ്റിങ് അകമ്പടിയോടെയാണ് ചാച്ചാജിയുടെ തുറന്നജീപ്പ് സഞ്ചരിച്ചത്.
ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച വര്‍ണാഭമായ റാലി ഫ്ലാഗ് ഓഫ് ചെയ്ത ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതും കുട്ടികളുടെ ചാച്ചാജി എറണാകുളം സെന്റ് തെരേസാസ് സ്കൂളിലെ സാന്ദ്ര മാര്‍ട്ടിനും ചേര്‍ന്ന് രാജേന്ദ്ര മൈതാനിക്കടുത്തുളള ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.
രാജേന്ദ്ര മൈതാനിയില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ ചാച്ചാജി തുറന്ന ജീപ്പ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നാലെ ബാന്റുമേളത്തിന്റെ അകമ്പടിയോടെ കുരുന്നുകള്‍ ശലഭമായും പുഷ്പങ്ങളായും വര്‍ണ പക്ഷികളായും നടന്നു നീങ്ങിയപ്പോള്‍ നഗരം ബഹുവര്ണങ്ങളില് ലയിച്ചു. രാജേന്ദ്രമൈതാനിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര, ദര്‍ബാര്‍ഹാള്‍ റോഡ്, ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ് റോഡ്, ഹോസ്പ്പിറ്റല്‍ റോഡ് വഴിയാണ് സമ്മേളന നഗരിയായ കുട്ടികളുടെ പാര്‍ക്കില്‍ എത്തിയത്.
വിവിധ വേഷവിധാനങ്ങളുമായി അണിനിരന്ന നഗരത്തിലെ സ്കൂളുകള്‍ ഇക്കുറി ആകര്‍ഷകമായി. കോല്‍ക്കളി തുടങ്ങിയ കേരളീയ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് ചാരുതയേകി. യാദവ കുലത്തിലെ സ്ത്രീകള്‍ മുതല്‍ കര്‍ഷക തൊഴിലാളി സ്ത്രീകള്‍ വരെയായി കുരുന്നുകള്‍ വേഷമിട്ടു. ജില്ലയിലെ എല്‍.പി, യു.പി സ്കൂളുകളിലെ കുട്ടികളാണ് ചാച്ചാജിയുടെ സ്മരണയുണര്‍ത്തിയ ഘോഷയാത്രയില്‍ അണിനിരന്നത്.
ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ കുട്ടികളുടെ ചാച്ചാജി സാന്ദ്ര മാര്ട്ടിന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതിസംഘടിപ്പിച്ച വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബിപിസിഎല്‍ ജനറല്‍ മാനേജര്‍ കുമാരസ്വാമി, അസി.ഡവലപ്മെന്റ് കമ്മീഷണര്‍ കെ.ജെ.ടോമി, കുമാരി ടീഷ സെലിന്, അര്‍ഷ സെബാസ്റ്റ്യന്‍, ഗോഡ്സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കുട്ടികള്‍ക്കുളള ആധുനികവത്കരിച്ച തീയറ്ററിന്റെ ഉദ്ഘാടനം ഹൈബി ഈഡന് എംഎല്‍എ നിര്‍വഹിച്ചു. തുടര്‍ന്ന് ടി.ഡി. ദാസന്, സ്റ്റാന്‍ഡേര്‍ഡ് ആറ് ബി എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: