ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പൊട്ടനെന്ന് വിളിച്ചതിന് മാപ്പ് പറയുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. വി.എസിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ട് ക്ഷമ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാരായ വി.ഡി സതീശനെയും ടി.എന്‍ പ്രതാപനെയും നേരില്‍ കണ്ട് ഖേദം പ്രകടിപ്പിക്കുമെന്നും പി.സി ജോര്‍ജി ദല്‍ഹിയില്‍ പറഞ്ഞു.
പ്രതിപക്ഷ എം.എല്‍.എ എ.കെ ബാലനോട് മാപ്പ് പറയില്ലെന്നും അദ്ദേഹത്തിന്റെ തനിനിറം പുറത്തു കൊണ്ടുവരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. വി.എസിനെ പൊട്ടനെന്ന് വിളിക്കാന്‍ മാത്രം പൊട്ടനല്ല താനെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. വി.എസിനെ മന:പൂര്‍വം അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത്.
വി.എസ് ഒരു പാവമായതുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചത്. ഇതു മൂലം വി.എസിനുണ്ടായ വേദനയിലും മനോവിഷമത്തിലും ദുഃഖമുണ്ട്. വേണ്ടിവന്നാല്‍ വി.എസിന്റെ വീട്ടില്‍ പോയി മാപ്പുപറയുമെന്നും ജോര്‍ജ് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം സ്വാഭാവികം മാത്രമാണെന്നും ജോര്‍ജ്ജ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: