കൊച്ചി: ഹൈക്കോടതിക്ക് മുന്നിലെ ബഹുജന പ്രക്ഷോഭം ജുഡീഷ്യറിക്കെതിരല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.
പാതയോരത്തെ പൊതുയോഗം വിലക്കിക്കൊണ്ടുള്ള വിധി ആരാധനലയങ്ങളിലേക്കുള്ള ഘോഷയാത്രയേയും ആറ്റുകാല്‍ പൊങ്കാലയേയുമാണ് തടസ്സപ്പെടുത്തിയിരിക്കുന്നത്. ഈ വിധി പൊതു ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരം നടപടി സ്വീകരിച്ചിട്ടില്ല.
സുപ്രീകോടതി സ്ഥിതി ചെയ്യുന്ന ദല്‍ഹിയില്‍ പോലും കഴിഞ്ഞ ദിവസങ്ങളില്‍ പാതയോഗങ്ങളില്‍ പൊതുയോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതിന് വ്യത്യസ്ഥമായ സ്ഥിതി കേരളത്തില്‍ വന്നപ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു സ്വീകരിക്കണം.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സമീപനം പ്രതിഷേധാര്‍ഹമാണ്. വിധിക്കെതിരേ അപ്പീല്‍ പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: