ന്യൂദല്‍ഹി: ഇരട്ടപ്പദവി സംബന്ധിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് വിശദീകരണം നല്കി. തെരഞ്ഞെടുപ്പു കമ്മിഷന് ആസ്ഥാനത്തെത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് വിശദീകരണം നല്‍കിയത്. കേരളത്തില്‍ ചീഫ് വിപ്പ് സ്ഥാനം ഇരട്ടപ്പദവിയല്ലെന്നു ജോര്‍ജ് വിശദീകരിച്ചു.
ഇരട്ടപ്പദവിയില്‍ നിന്നു ചീഫ് വിപ്പിനെ ഒഴിവാക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ് കമ്മിഷന് കൈമാറി. ഈ വിഷയത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ നല്കിയ പരാതി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.
1982 മുതല്‍ ചീഫ് വിപ്പിനെ ഇരട്ടപ്പദവിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: