തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശനും ടി.എന്‍.പ്രതാപനും എതിരായി ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നടത്തിയ പരാമര്‍ശം അതിരുകടന്നുപോയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം താന്‍ അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമില്ലാത്ത ഒരു പ്രശ്നങ്ങളും ഉണ്ടാക്കാത്ത രണ്ട് നിയമസഭാ സാമാജികരാണ് വി.ഡി.സതീശനും, ടി.എന്‍.പ്രതാപനും. അങ്ങനെയുള്ള അവര്‍ക്കെതിരെ ഏത് സഹാചര്യത്തിലായാലും പറയാന്‍ പാടില്ലാത്തതാണ് ജോര്‍ജ്ജ് പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: