ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ മാലുകു പ്രവിശ്യയില്‍ 6.4 തിവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. അപകടങ്ങളോ നാശനഷ്ടങ്ങളോ ഉള്ളതായി സൂചനയില്ല. രാവിലെയായിരുന്നു ഭൂകമ്പമുണ്ടായത്. ലബുഹ നഗരത്തില്‍ നിന്നും 69 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
6.6 തീവ്രതയിലായിരുന്നു ഭൂകമ്പമെന്നും 19 കിലോമീറ്റര്‍ അഗാധതയിലായിരുന്നു ഭൂകമ്പമെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്നും അയല്‍നഗരമായ ടെര്നാട്ടെയിലും ഭൂകമ്പമനുഭവപ്പെട്ടതായും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: