കാലടി: വിദ്യാലയങ്ങളില്‍ സംസ്കൃതഭാഷാപഠനം പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന്. തിരുവൈരാണിക്കുളം അകവൂര്‍ പ്രൈമറി സ്കൂളിന്റെയും കേരള വര്‍മ സംസ്കൃത യുപി സ്കൂളിന്റെയും പുതിയ മന്ദിരോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാംസ്കാരിക പൈതൃകം ആഴത്തില്‍ വേരൂന്നി നില്ക്കുന്ന സംസ്കൃത ഭാഷക്കും അതിന്റെ സാഹിത്യസൃഷ്ടികള്‍ക്കും ഇന്ന് ഗൗരവമായ പരിഗണന ലഭിക്കുന്നില്ല. സംസ്കൃത സര്‍വ്വകലാശാല ഉള്ളത്കൊണ്ട്മാത്രം ഭാഷ പരിപോഷിക്കുമെന്ന് കരുതാനാവില്ല. വിദേശ സര്‍വകലാശാലകളും മറ്റും സംസ്കൃതത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. സമ്പന്നമായ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സ്കൂള്‍തലം മുതല്‍ ശ്രദ്ധവേണമെന്നും കാര്ത്തികേയന് അഭിപ്രായപ്പെട്ടു. അന്‍വര്‍ സാദത്ത് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷനായി. സ്കൂളില്‍നിന്ന് വിരമിച്ച അധ്യാപകരെ കെ.പി.ധനപാലന് എംപി ആദരിച്ചു. ആദ്യകാല വിദ്യാര്‍ത്ഥികളെ അന്‍വര്‍ സാദത്ത് എംഎല്‍എ ആദരിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗം മോഹന്‍ സുവനീര്‍ പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.ഹംസ ഫോട്ടോ അനാഛാദനവും നിര്‍വഹിച്ചു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ആര്.ശരത് ചന്ദ്രന് ഉപഹാര സമര്‍പ്പണം നടത്തി. അഡ്വ.ജോസ്തെറ്റയില്‍ എംഎല്‍എ ചടങ്ങില്‍ സംബന്ധിച്ചു.സ്കൂള്‍ മാനേജര്‍ പി.നാരായണന്, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ.ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ സലാം, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.അബ്ദുള്‍ ജബ്ബാര്‍, ശ്രീമൂലനഗരം പഞ്ചായത്ത് അംഗം പ്രസീത രവി, ട്രസ്റ്റ് സെക്രട്ടറി കെ.ജി.ദിലീപ്കുമാര്, പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന് പ്രസിഡന്റ് എ.എ.അബ്ദുള്‍ ഖാദര്‍, സെക്രട്ടറി സുരേഷ് കുളങ്ങര, പിടിഎ പ്രസിഡന്റുമാരായ പി.എസ്.മനോജ്കുമാര്‍, ടി.എം.സക്കീര്‍ മൗലവി, യശോറാം എംഡി എം.ആര്.എസ്.വാധ്യാര് എന്നിവര്‍ പ്രസംഗിച്ചു.
കെവിഎസ് യുപിഎസ് ഹെഡ്മിസ്ട്രസ്സ് പി.എസ്.ലത സ്വാഗതവും എപിഎഎച്ച്എന് സ്മിത കെ.നായര്‍ നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഉദ്ഘാടനം, കൈരളി ചാനല്‍ ഫെയിം ലക്ഷ്മി ദാസിന്റെ കവിതാലാപനം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: