ന്യൂദല്‍ഹി : ഐ.എസ്.ആര്.ഒയുടെ മാര്‍ക്കറ്റിംഗ് ഭാഗമായ ആന്‍ട്രിക്സും ദേവാസ് മള്‍ട്ടി മീഡിയയും തമ്മിലുള്ള എസ് ബാന്‍ഡ് സ്പെക്ര്ടം ഇടപാടിലെ തിരിമറികള്‍ അന്വേഷിക്കാനായി പ്രധാനമന്ത്രി നിയോഗിച്ച കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കി.
എസ് ബാന്‍ഡ് ഇടപാടില്‍ സര്‍ക്കാരിന് വന്‍ തുകയുടെ നഷ്ടം സംഭവിച്ചുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം മെയിലാണ് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിട്ടത്. ഇതിനായി മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പ്രത്യുഷ് സിന്‍ഹ അദ്ധ്യക്ഷനായി അഞ്ചംഗ സംഘത്തെയും പ്രധാനമന്ത്രി നിയോഗിച്ചിരുന്നു.
ഇടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും സമതി അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: