കൊച്ചി: മതവും രാഷ്‌ട്രീയവും നോക്കാതെ രാഷ്‌ട്രത്തിന് പ്രയോജനം ചെയ്യുന്നവരെ വിജയിപ്പിക്കണമെന്ന് യാക്കോബായ സഭ ആഹ്വാനം ചെയ്തു. പിറവം ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാക്കോബായ സഭയുടെ ഔദ്യോഗിക നിലപാട് ഇതായിരിക്കും.
പുത്തന്‍കുരിശില്‍ ശ്രേഷ്ഠ കാത്തോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റിയുടേതാണ് തീരുമാനം. യാക്കോബായ സഭയ്‌ക്ക് രാഷ്‌ട്രീയ താത്പര്യമോ നിലപാടോ ഇല്ലെന്നും യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: