കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വന്‍ കവര്‍ച്ച. എറണാകുളം ശിവക്ഷേത്രത്തിന് സമീപമുള്ള ഈശ്വര്‍ നിവാസിലെ താമസക്കാരിയായ നിര്‍മ്മലയെ ആണ് അക്രമികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം 20 പവന് സ്വര്‍ണാഭരണങ്ങളും 70,000 രൂപയും കവര്‍ന്നത്.
രാവിലെ ഏഴു മണിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയ ശേഷം തിരികെ വന്ന നിര്‍മ്മലയെ മോഷ്ടാക്കള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. നിര്‍മ്മല നല്കിയ സൂചനകള്‍ പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിരലടയാള വിദ്ഗദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: