കറുകച്ചാല്‍: വാഴൂറ്‍ റോഡില്‍ 12-ാം മൈലില്‍ അമിതവേഗത്തിലെത്തിയ ടിപ്പര്‍ലോറി വീട്ടിലേക്കു ഇടിച്ചു മറിഞ്ഞു. ഇന്നലെ പുലര്ച്ചെനാലരയോടെ ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് മണ്ണെടുക്കാന്‍ പോയ ടിപ്പറാണ് ഇടിച്ചത്. ഡ്രൈവറും ക്ളീനരും നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. 12-ാം മെയില്‍ മടുക്കയ്ക്കല്‍ ബിജു ജോസഫിണ്റ്റെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്. വീടിണ്റ്റെ മുന്‍വശത്തായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന സിമണ്റ്റു കട്ടിളയും മറ്റു നിര്‍മ്മാണസാമഗ്രികളും ഇടിച്ചുതകര്‍ത്താണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിണ്റ്റെ ഷേയ്ഡിനും സാരമായ തകരാറുപറ്റിയിട്ടുണ്ട്. ഈ അപകടം നടന്ന സ്ഥലത്ത് വളവുകള്‍ ഉള്ളതുകാരണം നിരവധി അപകടങ്ങളാണ് നടക്കുന്നത്. ഈ ഭാഗത്ത് അപകടസൂചന നല്കുന്ന ബോര്‍ഡോ ഒന്നുമില്ല. അവധിദിവസങ്ങള്‍ മുന്നില്‍കണ്ട് പ്രദേശത്ത് മണ്ണെടുപ്പ് വ്യാപകമായതോടെ ടിപ്പറുകളുടെ മത്സരയോട്ടം അപകടങ്ങള്‍ വരുത്തിവയ്ക്കുന്നു. കഴിഞ്ഞ ആഴ്ച ചമ്പക്കര തൊമ്മച്ചേരിയില് പറമ്പുകാട്ടില്‍ പി.കെ.രാഘവണ്റ്റെ വീട്ടിലേക്കും ടിപ്പര്‍ ഇടിച്ചുകയറി നാശനഷ്ടമുണ്ടാക്കി. വെള്ളിയാഴ്ച ദൈവംപടിയില്‍ ടിപ്പര്‍ റോഡില്‍ മറിഞ്ഞു. ടിപ്പറുകളുടെ മരണപ്പാച്ചില്‍ കാരണം ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡില്‍ അപകടങ്ങളുടെ പരമ്പര തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: