എരുമേലി: അനൗദ്യോഗിക സന്ദര്‍ശനത്തിനായി എരുമേലിയിലെത്തിയ സംസ്ഥാന ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന് നേരെ കരിങ്കൊടി പ്രയോഗം. ഉച്ചകഴിഞ്ഞ് പി.സി.ജോര്‍ജ് പഞ്ചായത്ത് ഓഫീസിലെത്തിയതുമുതല് ജനങ്ങള്‍ തടിച്ചുകൂടിയതുകണ്ട് പോലീസും സന്നാഹമൊരുക്കിയിരുന്നു. മണിക്കൂറുകള്‍ക്കുശേഷം കയറി വന്ന പി.സി.ജോര്‍ജിനെ കരിങ്കൊടി കാട്ടി ഡിവൈഎഫ്ഐക്കാര്‍ മുദ്രാവാക്യം വിളിച്ച് വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടി. മണിക്കൂറുകള്‍ക്കുള്ളില്‍ തടിച്ചുകൂടിയ ജനങ്ങളും യാത്രക്കാരും ഏറെ പണിപ്പെട്ടാണ് അതുവഴി കടന്നുപോയത്. കരിങ്കൊടിയുമായി എടുത്തു ചാടിയവരെ പോലീസ് മുന്കരുതലെന്നപോലെ പിടികൂടി കൊണ്ടുപോകുകയായിരുന്നു. ചീഫ് വിപ്പിണ്റ്റെ സന്ദര്‍ശനം ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ നേരത്തെ ദുരിതമാണ് സമ്മാനിച്ചത്. അതിനിടെ രണ്ടാം ശനിയാഴ്ച അവധി ദിനമായിട്ടും അടച്ചിട്ടിരുന്ന ഓഫീസ് തുറപ്പിച്ച് എംഎല്‍എ കയറിയത് വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: