എരുമേലി: കഠിനവ്രതാനുഷ്ഠാനത്തിണ്റ്റെയും നീണ്ട രണ്ടാഴ്ചത്തെ തുടര്‍ച്ചയായ സൈക്കിള്‍ യാത്രയ്ക്കും ശേഷം ആന്ധ്രാപ്രദേശില്‍ നിന്നുള്ള സംഘം ആദ്യദര്ശനത്തിനായി എരുമേലിയിലെത്തി. ആന്ധ്രാപ്രദേശിലെ കാക്കനാട്ട് ജില്ലയില്‍ നിന്നും ടി.സുബ്ബറാവു ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള അമ്പത്തിരണ്ട് അംഗ സംഘമാണ് ഇന്നലെ എരുമേലിയിലെത്തിയത്. രണ്ടുവര്‍ഷം മുമ്പ് സംഘത്തിലെ ചിലര്‍ കാല്‍നടയായും, മറ്റുചിലര്‍ സൈക്കിളിലും ശബരിമല തീര്‍ത്ഥാടനത്തിനായി വന്നിട്ടുണ്ടെന്നും ഗുരുസ്വാമി പറഞ്ഞു. ഇത്തവണ ആദ്യമായാണ് എല്ലാവരും ഒരുമിച്ച് സൈക്കിളിലെത്തുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം സംഘം ദര്‍ശനം നടത്തി. കഴിഞ്ഞ ഒക്ടോബര്‍ ൨൮നാണ് സംഘം യാത്രതിരിച്ചത്. മടക്കയാത്ര ട്രെയിന്മാര്ഗ്ഗം ആണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: