പാലാ: കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രം ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായി പ്രഖ്യാപിച്ചു. ദേവസ്വം ഹാളില്‍ ഇന്നലെ വൈകിട്ടു നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.എം.മാണിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേവസ്വം ബോര്‍ഡിണ്റ്റെ അധീനതയില്‍ അല്ലാത്ത ഒരു സ്വകാര്യ ദേവസ്വത്തിന് ഇടത്താവളം പദവി ലഭിക്കുന്നത് സംസ്ഥാനത്താദ്യമാണ്. സാധാരണ ഗതിയില്‍ ഇത് അസാദ്ധ്യമായ കാര്യമാണ്. നിര്‍മ്മാണം പൂര്‍ത്തിയായ കടപ്പാട്ടൂറ്‍ ചെക്ക്ഡാം കം ബ്രിഡ്ജും അനുവദിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനെ അതിജീവിച്ചാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിണ്റ്റെ കാലത്ത് പാലത്തിണ്റ്റെ പണി നടത്തിയത്. നഗരത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റിംഗ് റോഡാണ് പാലായ്ക്ക് ഉടന്‍ വരാന്‍ പോകുന്ന വലിയ വികസന പദ്ധതിയെന്ന് കെ.എം.മാണി അറിയിച്ചു. ഇതിണ്റ്റെ ഭാഗമായി കടപ്പാട്ടൂറ്‍ പാലം മുതല്‍ പൊന്‍കുന്നം റോഡുവരെ നാലുവരിപ്പാത നിര്‍മ്മിക്കും. ഈ പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ശബരിമലയില്‍ സീറോ വേസ്റ്റ് പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിച്ചു. ഇതിണ്റ്റെ ഉദ്ഘാടനം കഴിഞ്ഞ നാലന് നടന്നു. സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളോടും അനുബന്ധിച്ചുള്ള കാവുകള്‍ സംരക്ഷിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക ഉള്‍പ്പെടുത്തുന്നത്. മതമൈത്രിയുടെയും വിശാലമായ സാഹോദര്യത്തിണ്റ്റെയും ഭാവനായണിതിന് പ്രചോദനമെന്നും മന്ത്രി കെ.എം.മാണി കൂട്ടിച്ചേര്‍ത്തു. ദേവസ്വത്തിണ്റ്റെ ഉപഹാരമായി ഐശ്വര്യത്തിണ്റ്റെ പ്രതീകമായ വാസ്തുവിളക്ക് പ്രസിഡണ്റ്റ് സി.പി.ചന്ദ്രന് നായര്‍ കെ.എം.മാണിക്കു സമ്മാനിച്ചു. സമ്മേളനത്തില്‍ സി.പി.ചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഐതിഹാസികമായ ക്ഷേത്രപ്രവേശം വിളംബരത്തിണ്റ്റെ 75-ാം വാര്‍ഷിക ദിനത്തില്‍ നടത്തിയ ഇടത്താവള പ്രഖ്യാപനത്തിന് കൂടുതല്‍ ശോഭ പകരുന്നതായി പ്രസിഡണ്റ്റ് പറഞ്ഞു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് രാജന് മുണ്ടമറ്റം, പാലാ നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ദേവസ്വം നിര്‍വ്വാഹകസമിതിയംഗം വി.ഗോപിനാഥന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എസ്.ഡി.സുരേന്ദ്രന് നായര്‍ സ്വാഗതവും വൈസ് പ്രസിഡണ്റ്റ് എ.വി.ഗോപിനാഥന് നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: