കോഴിക്കോട്: ലോകം വൈവിധ്യങ്ങളെ സമന്വയിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതുഴലുമ്പോള് ഭാരതം ലളിതമായി വൈവിധ്യങ്ങളെ അംഗീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉപരാഷ്ട്രപതി ഡോ.എം.ഹമീദ് അന്‍സാരി പറഞ്ഞു. കോഴിക്കോട് ജില്ലാ ഭരണകൂടം കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം എല്ലറ്റിനേയും ഉള്‍ക്കൊള്ളുന്നു. ബഹുസംസ്കാരങ്ങളെ സമന്വയിപ്പിക്കുന്നു നാം എല്ലാവരെയുംഉള്ക്കൊള്ളുന്ന ഒരു വലിയവൃത്തം വരക്കുന്നു. അതില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാനാവുന്നു ചെറുവൃത്തങ്ങളില്‍ ചിലര്‍ അകത്തും.ചിലര്‍ പുറത്തുമായിപ്പോവുന്നു. എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന മതേതര മനോഭാവത്തിന്റെ ചരിത്രമാണ് നൂറ്റാണ്ടുകളായി നമുക്കുള്ളത്. കേരളവും ഈ പാരമ്പര്യം പിന്തുടരുന്ന കേരളീയ ജീവിതത്തെക്കുറിച്ച് ഒരു യൂറോപ്യന്‍ ഡോക്യുമെന്ററി ഉദാഹരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. ദ മെന്‍ ആന്റ് ഗോഡസ് ഓഫ് കേരള എന്ന ഡോക്യുമെന്ററിയില്‍ നാലുതരം മതവിശ്വാസങ്ങളും ഒരുമിച്ചു ജീവിക്കുന്നതിന്റെ സുന്ദരമായ ചിത്രം ആണ് ആവിഷ്കരിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
തളി മഹാദേവക്ഷേത്രം – മിശ്കല് പള്ളി എന്നിവയുടെ നവീകരണം പൂര്‍ത്തിയായതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം സ്നേഹസംഗമം സംഘടിപ്പിച്ചത്. ഒ.എന്‍.ജി.സിയുടെ സാമ്പത്തിക സഹായത്തോടെ 2010 മാര്‍ച്ചിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, മേയര്‍ എ.കെ. പ്രേമജം, എം.കെ. രാഘവന് എം.പി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, സാമൂതിരി പി.കെ.എസ്.രാജ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ ഫാദര്‍ വിന്‍സന്റ് അറയ്ക്കല്‍, ഖാസി ഇമ്പിച്ചഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ.പി.ബി സലീം സ്വാഗതം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരുടെ ശ്രമഫലമായാണ് ഫണ്ട് അനുവദിക്കപ്പെട്ടത് എം.എല്‍.എ മാരായ എ.പ്രദീപ്കുമാര്‍, എളമരം കരീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല എന്നിവര്‍ പങ്കെടുത്തില്ല. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരെയും വെള്ളപൂശാനുള്ള നീക്കമാണിതിന് പിന്നിലെന്ന് ആരോപിച്ച് സ്നേഹസംഗമം ബിജെപി,ഹിന്ദുഐക്യവേദി, വിഎച്ച്പി സംഘടനകളും ബഹിഷ്കരിച്ചിരുന്നു.
കേരളത്തിന്റേത് ഏറ്റവും മികച്ച മാനവ വികസന സൂചകങ്ങളാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മലപ്പുറത്ത് അഭിപ്രായപ്പെട്ടു. ഇത് സാധ്യമായത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. വാഴയൂരില്‍ ഒരുചടങ്ങില്‍ സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്.
വിജ്ഞാന സമൂഹം രൂപപ്പെട്ട് വരുന്ന അന്തരീക്ഷത്തില്‍ വിദ്യാഭ്യാസമില്ലാത്തവര്‍ പുറന്തള്ളപ്പെടുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കും. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള പങ്കാളിത്തത്തിനൊപ്പം പൊതുസമൂഹവും രക്ഷിതാക്കളും വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: