ചങ്ങനാശ്ശേരി: 1994 ല്‍ ആരംഭിച്ച പെരുന്തുരുത്തി-മണര്‍കാട് ബൈപ്പാസിണ്റ്റെ നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ച അവസ്ഥയില്‍ തിരുവല്ല മുതല്‍ ഏറ്റുമാനൂര്‍വരെയുള്ള ഗതാഗതകുരുക്കിനു പരിഹാരമാകുമെന്നുള്ള പ്രതീക്ഷയും ഇതോടെ ഇല്ലാതാവുന്നു. മണര്‍കാട്ട് നിന്ന് ഏറ്റുമാനൂരിലേക്കുകൂടി ബൈപ്പാസ് നീട്ടുന്ന പദ്ധതി പൂര്‍ത്തിയായിട്ടില്ല. ബൈപ്പാസ് നിര്‍മ്മാണത്തിണ്റ്റെ പേരില്‍ ചിലയിടങ്ങളില്‍ വീതികൂട്ടലും വ്യാപാരസ്ഥാപനങ്ങളുടെ മുന്വശങ്ങളും മറ്റും എടുത്തുമാറ്റുകയുണ്ടായി. ഒട്ടുമിക്ക സ്ഥലങ്ങളിലും റോഡിണ്റ്റെ വീതി കൂട്ടല്‍ ഇനിയും നടത്താനുണ്ട്. ചില സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയ നിലയിലാണ്. ബൈപ്പാസിണ്റ്റെ തുടക്കം പത്തനംതിട്ട ജില്ലകളില്നിന്നാണെങ്കിലും പ്രാരംഭ നടപടികല്‍ ഒന്നുംതന്നെയായിട്ടില്ല. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ എം.സി. റോഡുവഴിയുള്ള വാഹനങ്ങള്‍ക്ക് ചങ്ങനാശ്ശേരി, കോട്ടയം ടൗണുകലില് പ്രവേശിക്കാതെ പോകാവുന്നതാണ്. ചില സ്വകാര്യ വ്യക്തികളുടെ താത്പര്യമാണ് ഇതിനു കാരണമെന്നരിയുന്നു. റോഡിണ്റ്റെ വളവുകളും തിരിവുകലും നിവര്‍ത്തണമെന്ന് മുറവിളി കൂട്ടുന്നുണ്ടെങ്കിലും നടപടികളില്ല. ജില്ലാതിര്‍ത്തിയിലെ ലെവല്ക്രോസിണ്റ്റെ പ്രശ്നവും നിര്‍മ്മാണ തടസത്തിനു കാരണം പറയുന്നു. ഇവിടെ മേല്‍പ്പാലം പണിയണമെന്നുള്ളതാണ് മറ്റൊരാവശ്യം. മണര്കാട്നിന്ന് ഏറ്റുമാനൂരിലേക്ക് കൂടി ബൈപ്പാസ് നീട്ടുന്ന പദ്ധതി നടപ്പിലാക്കിയാല്‍ തിരുവല്ല മുതല്‍ ഏറ്റുമാനൂര്‍വരെയുള്ള യാത്രാക്ളേശത്തിനും ഗതാഗത കുരുക്കിനു പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: