തിരുവനന്തപുരം: കോടതി വിധിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്താനുള്ള നീക്കം ജുഡീഷ്യറിയെ ധിക്കരിക്കുന്നതിനു തുല്യമാണെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നിലപാട് വ്യക്തമാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സുപ്രീംകോടതി ശിക്ഷിച്ച ആര്. ബാലകൃഷ്ണപിള്ളയ്ക്കു കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണം തെറ്റും ഹൈക്കോടതി ശിക്ഷിച്ച എം.വി. ജയരാജനു വഴിനീളെ സ്വീകരണം നല്കിയതു ശരിയുമെന്ന സി.പി.എം നിലപാട് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പറഞ്ഞു. ബാലകൃഷ്ണപിള്ളയ്ക്കെതിരായി വിധി വന്നപ്പോള്‍ കോടതിയുടെ മഹത്വത്തെ ഉയര്‍ത്തിക്കാട്ടിയവരാണ് ജയരാജനെതിരായ കോടതിവിധിക്കെതിരെ പ്രക്ഷോഭം നടത്തുന്നത്.
എം.വി. ജയരാജന് കുറ്റം ചെയ്തുവെന്ന് ബോധ്യമായതിനാലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. അതിനെതിരെ പ്രതികരിക്കുന്നത് കോടതിയോടുള്ള അവഹേളനമാണ്. ജുഡീഷ്യറിയെ ധിക്കരിക്കുന്നതു ശരിയല്ല. കോടതികളെ വളരെ മോശമായി ചിത്രീകരിക്കുകയും ജഡ്ജിമാരെ അപമാനിക്കുകയും ചെയ്യുന്ന സമീപനം സി.പി.എം അവസാനിപ്പിക്കണം.
രാഷ്ട്രീയ പ്രതിയോഗികളെ ശിക്ഷിക്കാന്‍ കോടതികളെ സമീപിക്കുന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി വിധികളോടുള്ള സി.പി.എമ്മിന്റെ സമീപനം ഇരട്ടത്താപ്പാണ്. അവര്‍ക്ക് ഇഷ്ടമുളള വിധിയെ അഭിനന്ദിക്കുകയും, എതിരായ വിധി വരുമ്പോള്‍ ജഡ്ജിമാരെ വിമര്‍ശിക്കുകയും ചെയ്യുതകയാണ് സി.പി.എം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: