തിരുവനന്തപുരം: ഇരട്ട പദവി പ്രശ്നം ഒഴിവാക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള അവഹേളനമാണെന്ന് അഡ്വ.സെബാസ്റ്റ്യന്‍ പോള്‍. ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്തയച്ചു.
ഇരട്ടപ്പദവിയുടെ ആനുകൂല്യം പറ്റുന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ പോള്‍ ജൂലൈ പതിനഞ്ചിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടി. ചീഫ് വിപ്പിന്റെ പദവിക്ക് നിയമപ്രകാരം സംരക്ഷണം ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗവര്‍ണര്‍ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്ക് അയച്ചു.
കമ്മിഷന്റെ നോട്ടീസിന് ഈ മാസം പതിനഞ്ചിനകം പി.സി ജോര്‍ജ് മറുപടി നല്‍കണം. ഈ സാഹചര്യത്തിലാണ് മുന്‍കാല പ്രാബല്യത്തോടെ ഇരട്ടപദവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത്. ഭരണഘടനയേയും ഗവര്‍ണറേയും അവഹേളിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതിനാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് സെബാസ്റ്റ്യന്‍ പോള്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: