കാഠ്മണ്ഡു: വടക്കുകിഴക്കന്‍ നേപ്പാളില്‍ ട്രക്ക് കനാലിലേക്കു വീണ് മറിഞ്ഞ് 16 സ്ത്രീകളുള്‍പ്പെടെ 18 പേര് മരിച്ചു. 19പേര്‍ക്കു പരുക്കേറ്റു. ബറാഹ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഹിന്ദു തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു.
ട്രക്ക് കനാലില്‍ മുങ്ങിയതു രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിച്ചു. ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: