വാഷിങ്ടണ്‍: ഇറാന് ആണവായുധ നിര്‍മ്മാണങ്ങള്‍ നടത്തുകയാണെന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇറാനെതിരെ അമേരിക്ക നിലപാട് കൂടുതല്‍ കര്‍ശനമാക്കുന്നു. സാമ്പത്തിക ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ കൊണ്ടുവന്ന് ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്. അമേരിക്കയുടെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി ഇറാന് പ്രസിഡന്റ് രംഗത്ത് വന്നു കഴിഞ്ഞു.
ആണവ പരിപാടികള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷമായി വിലക്കുണ്ടെങ്കിലും ആണവ മിസൈലുകള്‍ ഉള്‍പ്പടെ അണ്വായുധങ്ങള്‍ വന്‍തോതില്‍ ഇറാന് നിര്‍മ്മിച്ചു വരികയാണെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്ക സഖ്യ കക്ഷികളുമായി ചേര്‍ന്ന് സൈനിക നടപടികള്‍ക്ക് ഒരുങ്ങുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഉടനെ സൈനിക നടപടി വേണ്ടെന്നാണ് അമേരിക്കയുടെ തീരുമാനം.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അമേരിക്കയുടെ ഇംഗീതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇറാന് പ്രസിഡന്റ് അഹമ്മദി നെജാദ് കുറ്റപ്പെടുത്തുന്നത്. ഇറാനെതിരെ ഏകപക്ഷീയമായ സൈനിക നടപടി ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും നെജാദ് മുന്നറിയിപ്പ് നല്കുന്നു. അമേരിക്കയുടെ ആണവ പരിപാടിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അദ്ദേഹം ആണവോര്‍ജ്ജ ഏജന്‍സിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: