കൊച്ചി: ജേസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മോഡേണ്‍ തിയറ്റേഴ്സ് നിര്‍മിച്ച- കണ്ടം ബെച്ച കോട്ട് എന്ന പ്രഥമ മുഴുവര്‍ണ കളര്‍ മലയാള സിനിമയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 11ന് വെള്ളിയാഴ്ച വൈകിട്ട് 5.30ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും.
24-02-1961-ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിലെ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ച ഇന്ന് ജീവിച്ചിരിക്കുന്ന ടി.ഇ.വാസുദേവന്‍, കെ.എസ്.സേതുമാധവന്‍, അംബിക, നിലമ്പൂര്‍ അയിഷ, പി.ബി.ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം മരിച്ചു പോയ പ്രശസ്തരുടെ ഉറ്റബന്ധുക്കളേയും ഒരേ വേദിയില്‍ അണിനിരത്തി സുവര്‍ണ സംഗമചടങ്ങുകള്‍ പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പ്രസ്തുത ചിത്രത്തില്‍ സഹകരിച്ച ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്ക് ആദരവും ജൂബിലി ഉപഹാരവും സമര്‍പ്പിക്കുംന്നു. ഒപ്പം മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക് മരണാനന്തര ആദരവും ജൂബിലി ഉപഹാര സമര്‍പ്പണം സ്വീകരിക്കുന്നതിനായി ഇവരുടെ ഉറ്റ ബന്ധുക്കളായ സുരേഷ്ഗോപി, ദേവന്‍, ഷാനവാസ്, കാവേരി, സീനത്ത്, മഞ്ജുപിള്ള, മഹേഷ് ചന്ദ്രശേഖര്‍, ശങ്കര്‍ കൃഷ്ണന്‍, സതീഷ്, അശോകന്‍, ശശികുമാര്‍, ജബ്ബാര്‍, ചിത്രബാനു, ശ്രീഹരി, കിഷോര്‍, ജെസ്സി, ജയശ്രീ എന്നിവര്‍ സംബന്ധിക്കും.
1956-ല്‍ കണ്ടം ബെച്ച കോട്ട് എന്ന നാടകത്തില്‍ നായികയായി അഭിനയിച്ച പി.വിജയലക്ഷ്മി ബാലനേയും നാടക രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രശസ്ത നാടകാചാര്യനായ ചിരന്തനയുടെ സാരഥിയായ ഇബ്രാഹിം വെങ്ങരയേയും ചടങ്ങില്‍ ആദരിക്കും.
ടി.പി.ശാസ്തമംഗലം, തങ്കന്‍തിരുവട്ടാര്‍, സംവിധായകരായ സിബിമലയില്‍, ബി.ഉണ്ണികൃഷ്ണന്‍, സിദ്ധിക്, ലാല്‍ജോസ്, ബ്ലെസി, ആഷിക് അബു, സലീം അഹമ്മദ്, രാജേഷ്പിള്ള, തമ്പി കണ്ണന്താനം, ആര്‍.കെ.ദാമോദരന്‍, ജോണ്‍പോള്‍ എന്നിവരും ചലച്ചിത്ര താരങ്ങളായ കാവ്യാമാധവന്‍, നവ്യാനായര്‍, രമ്യാനമ്പീശന്‍, മിത്രാകുര്യന്‍, രൂപശ്രീ, സരയൂ, ബേബി അനിഘ, മാസ്റ്റര്‍ വിവാസ്, ടോണി, കുഞ്ചന്‍, ലാലു അലക്സ്, ടി.പി.മാധവന്‍, മാള അരവിന്ദന്‍, ഗായകരായ പ്രദീപ് പള്ളുരുത്തി, മധു ബാലകൃഷ്ണന്‍, അഫ്സല്‍, അമ്മ-ഫെഫ്കാ, മാക്ടാ ഭാരവാഹികള്‍, തിയേറ്റര്‍ വിതരണ മേഖലയിലെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: