കൊച്ചി: മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ് നേതാവുമായ ഈപ്പന് വര്‍ഗീസ് (72) അന്തരിച്ചു. കരള്‍ അര്‍ബുദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 7.45 നാണ് അന്ത്യം സംഭവിച്ചത്. രണ്ടു തവണ എംഎല്‍എ ആയിട്ടുണ്ട്.
1977 ല്‍ പള്ളുരുത്തി നിയോജകമണ്ഡലത്തില്‍ നിന്നാണ് ആദ്യം വിജയിക്കുന്നത്. പിന്നീടു റാന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വര്‍ക്കിങ് ചെയര്‍മാനായിരുന്നു. ലയന ശേഷം കേരള കോണ്‍ഗ്രസ്(എം)ന്റെ കോ-ഓര്‍ഡിനേറ്ററായി. കേരള കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളാണ്.
എടത്വ സ്വദേശിയായ ഇദ്ദേഹം ദീര്‍ഘനാളായി ഫോര്‍ട്ട് കൊച്ചിയിലാണ് താമസം. സംസ്കാരം ഫോര്‍ട്ട് കൊച്ചി മാര്‍ത്തോമ പള്ളിയില്‍. ഭാര്യ അന്നമ്മ. ആറു മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: