വാഷിംഗ്ണ്: അബോട്ടാബാദില്‍ അല്‍ഖ്വയ്ദ തലവന്‍ ബിന്ലാദന് ഒളിച്ചു താമസിച്ചത് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ അറിവോടെയായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. അല്‍ഖ്വയ്ദയുടെ പുതിയ തലവനായ അയ്മാന്‍ അല്സവാഹിരിക്ക് അഭയം നല്കിയതും ഐഎസ്ഐയായിരുന്നുവെന്നും ഈയിടെ പുറത്തിറക്കിയ ഒരു പുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
ഐഎസ്ഐ ഉന്നത അധികൃതര്‍ ലാദനെ ഓരോ ആഴ്ചയിലും സന്ദര്‍ശിക്കാറുണ്ടെന്നും, മുന്‍ സൈനിക ഉദ്യോഗസ്ഥനായ ചുക്ക് ഫാറര്‍ എഴുതിയ “സ്റ്റീല്‍ ടാര്‍ജറ്റ് -ജെറോണിമോ എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഐഎസ്ഐയ്ക്ക് ലാദന് എവിടെയുണ്ടെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും അവര്‍ അമേരിക്കയെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
ന്യൂയോര്‍ക്ക് ആസ്ഥാനമായ സെന്റ് മാര്ട്ടീന്സ് പ്രസ്സില്‍ അച്ചടിച്ച പുസ്തകത്തിന് 225 പേജുകളുണ്ട്. ബിന്‍ലാദന്റെ അവസാനകാല ജീവിതവും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അബോട്ടാബാദില്‍ ലാദനെ പിടികൂടുന്നതിന് യുഎസ് സൈന്യത്തെ സഹായിച്ചത് സവാഹിരിയാണെന്നും പുസ്തകത്തിന്റെ അവസാന ഭാഗങ്ങളില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: