കേരളത്തില്‍ വളരെക്കാലമായി രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കുന്ന വേദിയാണ് വിദ്യാഭ്യാസ രംഗം. ഒരു ഗവണ്മെന്റിനും പരിഹരിക്കാനാകാത്തവിധം പ്രശ്നം ഓരോ കൊല്ലവും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായിത്തീരുന്നു.
ചരിത്രവസ്തുതകളെ പലപ്പോഴും വളച്ചൊടിച്ചാണ് ക്രൈസ്തവര്‍ പ്രത്യേകിച്ച് കത്തോലിക്കര്‍ വിദ്യാഭ്യാസരംഗത്തിന്റെ കൈവശാവകാശം ഉറപ്പിക്കുന്നതിന് പരിശ്രമിക്കുന്നത്.
19-ാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ എത്തുന്നത്. അവരും ഹൃദയവിശാലതയുള്ള തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുമാണ് ഇവിടുത്തെ വിദ്യാഭ്യാസരംഗത്തിന് പുതിയ ഉണര്‍വ് കൊടുക്കുകയും ദിശാബോധം നല്‍കുകയും ചെയ്തത് എന്നത് ചരിത്ര സത്യമാണ്. ഇവയെ തമസ്കരിച്ചുകൊണ്ട് കത്തോലിക്കാ സഭയാണ് ആധുനിക വിദ്യാഭ്യാസത്തിന് മൂലക്കല്ലിട്ടതെന്നും പണിതുയര്ത്തിയതെന്നുമുള്ള അവകാശവാദം പല രംഗങ്ങളിലും കത്തോലിക്ക പണ്ഡിതമ്മന്ന്യന്മാര്‍ ആവര്‍ത്തിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അടിസ്ഥാനരഹിതമായ ഈ അവകാശവാദങ്ങളെ പല കാരണങ്ങളാലും ആരും എതിര്‍ക്കാറില്ല. പലരും നിശബ്ദരാകുകയാണ് പതിവ്. കാരണം അകത്തോലിക്കരായ ചരിത്രപണ്ഡിതന്മാര് ഈ അതിരുകടന്ന അവകാശവാദങ്ങളെ എതിര്‍ത്താല്‍ അവരെ വര്‍ഗീയ വാദികളായി മുദ്രകുത്തും എന്ന് ഭയപ്പെട്ടു. കത്തോലിക്കരായ പണ്ഡിതന്മാര് ആരെങ്കിലും ഈ അസത്യമായ അവകാശവാദങ്ങളെ വിമര്‍ശിച്ചാല്‍ അവരെ സഭാദ്രോഹികളായി മുദ്രകുത്തി പുറംതള്ളും. അതുകൊണ്ട് നിശബ്ദതയാണ് ഏറ്റവും നല്ലത് എന്ന നിലപാടാണ് പലപ്പോഴും പണ്ഡിതരായ കത്തോലിക്കരും അകത്തോലിക്കരും സ്വീകരിക്കാറ്.
ഇന്ത്യയില്‍ സംഘടിതമായ യൂറോപ്യന്‍ മിഷനറി പ്രവര്‍ത്തനം ആരംഭിക്കുന്നത് കത്തോലിക്കരായ പോര്‍ട്ടുഗീസുകാരുടെ വരവോടെയാണെന്ന് അറിയാത്തവരില്ല. ഇവിടുത്തെ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനോ അല്ലെങ്കില്‍ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നതിനോ പോര്‍ട്ടുഗീസ് മിഷനറിമാര്‍ യാതൊരു പരിശ്രമവും നടത്തിയിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിലെ കത്തോലിക്കാ മിഷനറി പ്രവര്‍ത്തനത്തിന്റെ ആരംഭം ക്രിസ്തുവിനെ അറിയിക്കുക എന്നതിലേറെ മാര്‍പാപ്പയുടെ മതാധിപത്യവും പോര്‍ട്ടുഗലിന്റെ സാമ്രാജ്യതാല്പ്പര്യങ്ങള് സംരക്ഷിക്കുകയും പണം കവരുകയും ചെയ്യുകയായിരുന്നു. ഉദയംപേരൂര്‍ സൂനഹദോസില്‍ ഇക്കാര്യം മറയില്ലാതെതന്നെ പ്രസ്താവിക്കുന്നുണ്ട്.
“ശുദ്ധമാന സൂനഹദൊസ മാര്ഗ്ഗത്തിലെക്ക അനെകം മുഷ്കരത്വവും കെഴക്കെദിക്കിലെക്ക ഒക്കെക്കും ഒരുവന് കര്‍ത്താവും ആകുന്ന പ്രൊത്തുക്കാല് രാജാവിനൊട അപെക്ഷിക്കുന്നു ഈ മലംകര നസ്രാണികളെ തന്റെറ കീഴവഴക്കി കൈക്കൊണ്ടുകൊള്ളണം എന്ന പല മലയാം രാജാക്കളുടെ കീഴ കിടക്കുന്നവര്ക്ക ഒടയവനും തുണയും വെണ്ടുവോളം വെണം എന്ന ഒണ്ട. അവര്‍ നസ്രാണികള്‍ ആയതിനാം പക്കം മാര്‍ഗത്തിന്റെ മുഴുപ്പിന്നും വിശ്വാസത്തിന്നും വെണ്ടി മരിച്ചെ മതിയാവുതാനും. ഇസൂനഹദൊസ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മെത്രാപ്പൊലീത്തയൊട അപെക്ഷിക്കുന്നു രാജാവിനെ ചിറ്റാണ്മ ചൈവാന്‍ ഇ നസ്രാണികള്‍ക്ക ഒള്ള അപെക്ഷ രാജാവിനൊട കാട്ടണം എന്ന (158)”(ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍, പതിനെട്ടാം കാനൊന, പേജ് 243)
10-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് പൗരസ്ത്യ പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തി റോമിലെ മാര്‍പാപ്പാ ആയിരുന്നു. യൂറോപ്പിലെ രാജാക്കന്മാരെ വെല്ലുവിളിക്കാന്‍ മാത്രം കരുത്താര്‍ജിച്ചിരുന്ന മാര്‍പാപ്പാ ക്രിസ്തുവിന്റെ സനാതന പാഠങ്ങളെ ജനഹൃദയങ്ങളിലേക്ക് പ്രവഹിപ്പിക്കുന്നതിനു പകരം സഭാധികാരത്തിന്റെ ഉരുക്കുമുഷ്ടിയുടെ ശക്തി ജനങ്ങളെ അറിയിക്കാനാണ് കൂടുതല്‍ തല്പരനായത്. 12-ാം നൂറ്റാണ്ടോടുകൂടി ആരംഭിച്ച ഇന്ക്വിസിഷനും മറ്റു പല മതമര്‍ദ്ദന പരിപാടികളും യൂറോപ്പിനെ കിടിലം കൊള്ളിച്ചു. അജയ്യമായ മാര്‍പാപ്പായുടെ ശക്തിയെ വെല്ലുവിളിച്ച യൂറോപ്പിലെ രാജാക്കന്മാരെ തങ്ങളുടെ ബുള്ളുകള്കൊണ്ട് പരാജയപ്പെടുത്താന്‍ മാര്‍പാപ്പയ്ക്കു കഴിയുമായിരുന്നു. പൗരസ്ത്യ റോമന്‍ സാമ്രാജ്യത്തിലെ ക്രൈസ്തവ പാത്രിയാര്ക്കാമാരെ ഓരോരുത്തരെയും ശപിച്ചു തള്ളിക്കൊണ്ട് പാപ്പാധിപത്യം പുരാതന റോമന്‍ സാമ്രാജ്യത്തിനുള്ളില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുമ്പോഴാണ് അറബികള്‍ രാഷ്ട്രീയ ശക്തി ആര്‍ജിക്കുന്നത്. മധ്യപൂര്‍വദേശത്തെ ക്രൈസ്തവ കേന്ദ്രങ്ങള്‍ ഓരോന്നായി അറബികള്‍ കീഴടക്കി. കുരിശുയുദ്ധത്തിന് മറ്റൊരു ലക്ഷ്യംകൂടി ഉണ്ടായിരുന്നു. തന്റെ കല്പ്പനകള്ക്ക് വഴങ്ങാത്ത പൗരസ്ത്യ ദേശത്തെ പ്രബലരായ പാത്രിയാര്ക്കേറ്റുകളെ മുഴുവന്‍ ഉന്മൂലനം ചെയ്ത് പൗരസ്ത്യ റോമാ സാമ്രാജ്യത്തിനുള്ളില്‍ ലത്തീന്‍ സഭാഭരണം ഏര്‍പ്പെടുത്തുക എന്നത് കുരിശുയുദ്ധങ്ങളുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. കുരിശു യുദ്ധത്തിനിടയ്ക്ക് കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമാക്കി ഒരു ലത്തീന്‍ ഹൈരാര്‍ക്കി തന്നെ റോമാ സ്ഥാപിച്ചു. അവസാനം കുരിശുയുദ്ധത്തില്‍ മാര്‍പാപ്പാ പരാജിതനായി. ഏഷ്യ മുഴുവന്‍തന്നെ റോമിന്റെ ഭരണത്തിന് പുറത്തായി.
കുരിശുയുദ്ധം പൂര്‍ണമായി പരാജയപ്പെട്ടെങ്കിലും ഭൂമിശാസ്ത്ര വിജ്ഞാനത്തില്‍ യൂറോപ്പിന് പുത്തന്‍ അറിവുകള്‍ ലഭ്യമായി. ഇന്ത്യ, ചൈന മുതലായ ഏഷ്യന്‍ രാഷ്ട്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ യൂറോപ്പിന് ലഭിച്ചു. അറബികളുടെ കടന്നാക്രമണത്തില്‍ നഷ്ടമായ അധികാര കേന്ദ്രങ്ങള്‍ക്കു പകരം ഇന്ത്യയിലേക്കും ചൈനയിലേക്കും പാശ്ചാത്യ സഭാധിപത്യം വ്യാപിപ്പിക്കാന്‍ രാജാക്കന്മാര് ആഗ്രഹിച്ചു. സത്യത്തില്‍ ഇത് ഒരു സാമ്രാജ്യ മോഹമായിരുന്നു. ക്രിസ്തുവിനെ ലോകമെമ്പാടും അറിയിക്കുക എന്നത് യൂറോപ്യന്‍ ക്രൈസ്തവരുടെ ലക്ഷ്യമേ ആയിരുന്നില്ല. ഈ സാമ്രാജ്യ വികസനത്വരയുടെ പ്രേരണ രാഷ്ട്രീയവും സാമ്പത്തികവുമായിരുന്നു.
1455 ജനുവരി എട്ടാം തീയതി പോപ്പ് നിക്കോളാസ് അഞ്ചാമന് നടത്തിയ ഒരു പ്രഖ്യാപനം വഴിയാണ് ഇന്ത്യയില്‍ പോര്‍ട്ടുഗീസ് സാമ്രാജ്യത്വത്തിന് അടിത്തറയിട്ടത്. ഈ പ്രഖ്യാപനത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു. “അഹഹ ഹമിറെ മിറ ലെമെ വേമേ വമ്ല യലലി റശര്്ലൃലറ ീൃ ംശഹഹ യല റശര്്ലൃലറ യലഹീിഴ ളീൃല്ലൃ ് വേല സശിഴ ീള ജീൃ്ഴമഹ.” ഇതിന്റെ തുടര്‍ച്ചയായി 1500-ാമാണ്ട് മാര്‍ച്ചുമാസം 26-ാം തീയതി പോപ്പ് അലക്സാണ്ടര്‍ 6-ാമന്‍, ഗുഡ് ഹോപ്പ് മുനമ്പു മുതല്‍ ഇന്ത്യവരെയുള്ള പ്രദേശത്തിലെ ക്രൈസ്തവരെ ഭരിക്കുന്നതിനായി ഒരു അപ്പസ്തോലിക്ക് കമ്മീഷണറെ നിയമിക്കുന്നതിനുള്ള അധികാരം പോര്‍ട്ടുഗീസ് രാജാവായ എമ്മാനുവല്‍ ഒന്നാമന് കൊടുത്തു.
1514 ജൂണ്‍ 7-ാം തീയതി, ലിയോ പത്താമന്‍ മാര്‍പാപ്പാ ഇന്ത്യാ രാജ്യത്തിലും പുറത്തുമായുള്ള എല്ലാ ക്രൈസ്തവാരാധനാസ്ഥലങ്ങളും മേലില്‍ സ്ഥാപിക്കുന്ന ആരാധനാ കേന്ദ്രങ്ങളും എല്ലാ പള്ളികളും സഭാധികാരസ്ഥാനങ്ങളും പോര്‍ട്ടുഗലിലെ രാജാവിന്റെ അധികാരത്തിനു കീഴിലാക്കി. “ഗ്രാന്‍ഡ് മാസ്റ്റര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ക്രൈസ്റ്റ്” എന്ന നിലയില്‍ പോര്‍ട്ടുഗീസ് രാജാവിന് പള്ളികളില്‍ പുരോഹിതന്മാരെ നിശ്ചയിക്കുന്നതിനുള്ള അധികാരവും സംസിദ്ധമായിരുന്നു.
ഇങ്ങനെ മാര്‍പാപ്പാമാര്‍ നല്കിയ ഭൗതികവും ആദ്ധ്യാത്മികവുമായ അധികാരത്തിന്റെ ബലത്തിലാണ്, പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലും സ്പെയിന്‍കാര്‍ തെക്കേ അമേരിക്കയിലും ക്രിസ്തുവിന്റെ പേരില്‍ ഭരണം നടത്തിയത്! മാര്‍പാപ്പായെ അക്കാലഘട്ടത്തില്‍ ഏറ്റവും ശക്തമായി പിന്തുണച്ചിരുന്നത് പോര്‍ട്ടുഗല്‍ രാജാവും സ്പെയ്ന്‍ രാജാക്കന്മാരുമായിരുന്നല്ലോ.
ഇന്ത്യയെ മാനാസന്തരപ്പെടുത്തി പോര്‍ട്ടുഗീസ് രാജാവിന്റെ സാമ്രാജ്യ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അവരെ ഉപയോഗിക്കുകയായിരുന്നു മിഷനറിമാരുടെ ലക്ഷ്യം.
സമ്പത്ത് പിടിച്ചെടുക്കാനും സ്വന്തമാക്കാനുമായിരുന്നു പോര്‍ട്ടുഗീസ് മിഷനറിമാരുടെ എക്കാലത്തേയും പരിശ്രമം. കേരളത്തിലെ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ പള്ളികളും സമ്പത്തും അവര്‍ പിടിച്ചെടുക്കാന്‍ പരിശ്രമിച്ചു. അതിപുരാതനമായ നസ്രാണി ക്രിസ്ത്യാനികളുടെ വിശുദ്ധ പാരമ്പര്യങ്ങളെയാകെ തച്ചുടച്ചു. അവരില്‍ ഭിന്നതയുണ്ടാക്കി. മിഷനറിമാര്‍ കേരളത്തില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച് വളരെ വിശദമായ രേഖകളുണ്ട്. കടല്‍ക്കൊള്ളക്കാരെപ്പോലെയാണ് അവര്‍ ഇവിടുത്തെ ക്രൈസ്തവരോട് പെരുമാറിയത്.
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: