എരുമേലി: ദുരന്തങ്ങളുടെ താഴ്വരയായ കണമലയില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കുടിവെള്ളവും റോഡ്മാപ്പും നല്കി മുന്‍കരുതലുമായി നാട്ടുകാര്‍ രംഗത്ത്. കണമലയിലെ എരുത്വാപ്പുഴ മാക്കന്പടി മുതല്‍ കണമല വരെയുള്ള മൂന്നു കിലോമീറ്ററിലധികം വരുന്ന ചെങ്കുത്തായ ഇറക്കവും കൊടുംവളവുമാണ് വാഹനാപകടങ്ങളുടെ പ്രധാന കേന്ദ്രം. റോഡിണ്റ്റെ ടാറിംഗിലെ അപാകതകളാണ് വാഹനങ്ങള്‍ നിയന്ത്രണം തെറ്റാന്‍ കാരണമെന്ന് മുമ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിരവധി പേരുടെ മരണത്തനിടയാക്കിയ വാഹനങ്ങള്‍ മിക്കതും അപകടത്തില്പ്പെട്ടപ്പോഴെല്ലാം റോഡിണ്റ്റെ ശാസ്ത്രീയത സംബന്ധിച്ച് പരാതികളുയര്‍ന്നിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡില്‍ പല സ്ഥലങ്ങളില്‍ ഹമ്പുകളും അട്ടിവളവില്‍ ക്രാഷ് ബാരിയറും സ്ഥാപിച്ചെങ്കിലും കഴിഞ്ഞവര്‍ഷവും വാഹനം നിയന്ത്രണം തെറ്റി അപകടം സംഭവിച്ചിരുന്നു. കണമല റോഡിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കുക മാത്രമാണ് പോംവഴിയെന്ന കണ്ടെത്തലിണ്റ്റെ അടിസ്ഥാനത്തിലാണ് ശബരി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിവിധ മുന്‍കരുതല്‍ പരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറക്കെ ആരംഭിക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കുപ്പിവെള്ളം കമ്പനി വിലയ്ക്ക് നല്‍കും. ഡ്രൈവര്‍മാര്‍ മുഖം കഴുകി വെള്ളം കുടിച്ചതിനുശേഷമേ വാഹനം ഓടിക്കുവാന്‍ പാടുള്ളൂ. കണമല റോഡുകളെക്കുറിച്ചുള്ള ശരിയായ അവബോധം ലഭിക്കുന്നതിനായി റോഡ് മാപ്പും വെള്ളത്തോടൊപ്പം നല്‍കും. വലിയ ടൗണുകളില്‍ കാണുന്നതുപോലെ തീര്‍ത്ഥാടക റോഡില്‍ വണ്‍വേ സംവിധാനത്തില്‍ വലിയ സൂചന ആര്‍ച്ച് ബോര്‍ഡുകളും സ്ഥാപിക്കണമെന്നാണ് കമ്മറ്റി ആവശ്യപ്പെടുന്നത്. വാഹനങ്ങളുടെ വേഗത, വളവുകള്‍, കയറ്റം, ഇറക്കം, അപകടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യത്യസ്ത ഭാഷകളില്‍ എഴുതി വയ്ക്കാവുന്ന തരത്തില്‍ ആര്‍ച്ചുകള്‍ വലുതായിത്തന്നെ നിര്‍മ്മിക്കും. എന്നാല്‍ അപകടങ്ങളുടെ മുന്‍കരുതല്‍ എന്ന നിലയില്‍ രാത്രികാലങ്ങളിലെ വലിയ വാഹനങ്ങളെ കണമലയില്‍ നിന്നും ഒഴിവാക്കാനാണ് പോലീസ് ഇത്തവണയും ഉദ്ദേശിക്കുന്നത്. കരിങ്കല്ലുംമൂഴിയില്‍ നിന്നു തന്നെ ഇത്തരം വാഹനങ്ങളെ വഴിതിരിച്ചുവിടാനാണ് പോലീസിണ്റ്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: