ചെന്നൈ: കൂടംകുളം ആണവനിലയം പൂര്‍ണമായും സുരക്ഷിതമാണെന്ന് മുന്‍ രാഷ്‌ട്രപതിയും ആണവവിദഗ്ധനുമായ എ.പി.ജെ. അബ്ദുള്‍കലാം വ്യക്തമാക്കി. ഭൂകമ്പസാധ്യത കുറഞ്ഞ പ്രദേശത്താണ് നിലയം സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കലാമിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹവുമായി ചര്‍ച്ചക്കില്ലെന്നും പ്രക്ഷോഭകരും അറിയിച്ചു.
ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമായ കൂടംകുളം നിലയത്തിന്റെ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തിയശേഷം നിലയം എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന് കലാം അഭിപ്രായപ്പെടുകയായിരുന്നു. നിലയത്തിന് അകത്തും പുറത്തുമുള്ള എല്ലാ ജീവനക്കാരും നൂറ് ശതമാനം സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഏറെ ആദരണീയനും തീരദേശ ജനതയുടെ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള വ്യക്തിയാണെങ്കിലും ആണവോര്‍ജത്തെ അനുകൂലിക്കുന്ന വ്യക്തിയായതിനാല്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യമില്ലെന്ന് ആണവോര്‍ജ വിരുദ്ധ പ്രസ്ഥാനത്തിന്റെ കണ്‍വീനര്‍ പുഷ്പരായന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: