വാള്‍ട്ടയറിന് അഞ്ചുകിലോമീറ്റര്‍ ഇപ്പുറമാണ് സിംഹാചലം സ്റ്റേഷന്. സ്റ്റേഷനില്‍ നിന്ന് ക്ഷേത്രമിരിക്കുന്ന പര്‍വ്വതത്തിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. പര്വ്വതത്തിന് ഉപരിഭാഗത്തും താഴെയും ധര്‍മ്മശാലകളുണ്ട്. പര്‍വ്വതോപരിഭാഗത്തെത്താന്‍ കല്പ്പടികള് ഉണ്ടാക്കിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ ശ്രീമൂര്‍ത്തി, വരാഹമൂര്‍ത്തി എന്നിവയാണ്. എന്നാല്‍ ഇതു നരസിംഹമൂര്ത്തിയാണെന്നു പറയുന്നവരുമുണ്ട്. വിഗ്രഹം ചന്ദനംകൊണ്ടു പൊതിഞ്ഞിരിക്കും. വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയയ്ക്കു മാത്രമാണ് ഇവിടെ ദര്‍ശനം നടക്കുന്നത്. പര്‍വ്വതത്തില്‍ ഗംഗാധാര എന്നൊരു അരുവിയുണ്ട്. ചന്ദനം ചാര്‍ത്തിയ വിഗ്രഹത്തിലാണ് എപ്പോഴും പൂജ നടക്കുന്നത്.
പീഠാപുരം
വാള്‍ട്ടയര്‍ – മദ്രാസ്ലൈനില് വാള്‍ട്ടയറില്‍ നിന്ന് എഴുപത്താറു കിലോമീറ്റര്‍ ചെന്നാല്‍ പീഠാപുരം സ്റ്റേഷനായി ഇവിടെ ധര്‍മ്മശാലയുണ്ട്.
ഭാരതത്തില്‍ അഞ്ചു പിതൃതീര്ത്ഥ സ്ഥാനങ്ങളാണ് പ്രധാനമായുള്ളത്. ഗയ (ശിരക്ഷേത്രം), യാജപുരം (നാഭിഗയ) പീഠാപുരം (പാദഗയ) സിദ്ധപുരം (മാതൃഗയ), ബദ്രീനാഥ് (ബ്രഹ്മകപാലി).
ഇവിടം പാദഗയാസ്ഥാനമാകയാല് ആളുകള്‍ അധികവും ഇവിടെ വന്ന് ശ്രാദ്ധതര്പ്പണാദികള് നടത്തുന്നു.
പട്ടണത്തിന്റെ ഒരു ഭാഗത്ത് മഹാപാദഗയ എന്ന പേരില്‍ ഒരു വിസ്തൃതമായ സരോവരമുണ്ട്. അതില്‍ ഠ വട്ടം സ്ഥലത്താണ് പിണഅധദാനം നടക്കുന്നത്. ഇവിടെ കുക്കുടേശ്വരനായ ശിവന്റെ ക്ഷേത്രമുണ്ട്. സരോവരത്തിനു സമീപം മധുസ്വാമി (നാരായണന്) ക്ഷേത്രമുണ്ട്. അതിനടുത്തുതന്നെയാണ് മാധവതീര്ത്ഥമെന്ന സരോവരം.
ദ്രാക്ഷാരാമം
സാമരന്കോട്ടുനിന്ന് ഒരു റെയില്‍വേ ലൈന്‍ കോകനഡ പോര്‍ട്ടിലേക്കു പോകുന്നുണ്ട്. കോകനഡ പോര്‍ട്ടില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്താല്‍ ഇവിടെ വന്നെത്താം. ഇവിടെ ക്ഷേത്രത്തിനടുത്തുതന്നെ ധര്‍മ്മശാലയുണ്ട്.
സപ്തഗോദാവരീതീര്ത്ഥമെന്ന പേരില്‍ വിശാലമായ ഒരു സരോവരം ഇവിടുണ്ട്. അതിനടുത്തുതന്നെയാണ് ശ്രീമേശ്വരക്ഷേത്രം. ഇവിടത്തെ ശിവലിംഗം വളരെ വലുതാണ്. ഇതിന്റെ താഴെ ഭാഗത്തിന് മൂലവിരാട് എന്നു പറയുന്നു. പടികളിലൂടെ മുകളിലെ നിലയിലെത്തി ലിംഗമൂര്‍ത്തിയുടെ ശിരോഭാഗം ദര്‍ശിക്കാം.
കോടിപല്ലി
ദ്രാക്ഷാരാമില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ സമുദ്രതീരത്ത് ഗോദാവരീ സാഗരസംഗമസ്ഥാനത്തുള്ള തീര്‍ത്ഥമാണിത്. ദ്രാക്ഷാരാമില്‍ നിന്ന് ബസ് സര്‍വ്വീസുണ്ട്. ഇവിടെ ധര്‍മ്മശാലയുണ്ട്.
ഗോദാവരീസാഗരസംഗമത്തിന്റെ മാഹാത്മ്യം പുരാണങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഇവിടെ സ്നാനത്തിനു മാത്രമാണ് മഹത്ത്വമുള്ളത്. സംഗമത്തിനു സമീപം തന്നെ സംഗമേശ്വരക്ഷേത്രവുമുണ്ട്.
രാജമഹേന്ദ്രി
ഇതുവലിയ റെയില്‍വേ സ്റ്റേഷനാണ്. അതുപോലെതന്നെ വലിയ പട്ടണവുമാണ്. രാജമഹേന്ദ്രിമുതല് കോടിപല്ലിവരെ പുരാണപ്രസിദ്ധമായ സപ്തഗോദാവരീക്ഷേത്രമാണ്.
ഇവിടെ ഗോദാവരീസ്റ്റേഷനുസമീപം മര്‍വാഡി ധര്‍മ്മശാലയുണ്ട്. ഗോദാവരീസ്റ്റേഷനടുത്തുതന്നെ ഗോദാവരിയിലെ നാലു ധാരകള്‍ ചേരുന്നുണ്ട്. ഒരു ധാര അല്പം മുകളില്‍ വേര്‍പിരിഞ്ഞാണ്. രണ്ടെണ്ണം ധവളേശ്വരത്തിനു സമീപം. ഇവയുടെ പേരുകള്‍ – തുല്യഭാഗി, ആത്രേയി, ഗൗതമി, വൃദ്ധഗൗതമി, ഭരദ്വാജ, കൗശിക, വസിഷ്ഠ എന്നിങ്ങനെയാണ്.
ഗോദാവാരി സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഗോദാവരീകോടിതീര്ത്ഥം. ഇതില്‍ കോടിലിംഗപ്രതിഷ്ഠയാണ്. അവിടെ ദേവീക്ഷേത്രവുമുണ്ട്. ഇത് അന്‍പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ്. ഇവിടെ സഥിയുടെ ഇടതുകവിള്‍ത്തടം വീണു.
ഭദ്രാചലം
രാജമഹേന്ദ്രിയില്‍ നിന്ന് സ്റ്റീമറില്‍ വേണം ഭദ്രാചലത്തിലെത്താന്. ഇതി ഇന്നാട്ടിലെ സുപ്രസിദ്ധമായ രാമതീര്ത്ഥമാണ്. ഗോദാവരിതീരത്ത് ശ്രീരാമന്റെ പ്രാചീനക്ഷേത്രം കാണാം. സന്ത്രാമദാസ്സ്വാമിയാണ് ഇതു പ്രതിഷ്ഠിച്ചതെന്നു പറയപ്പെടുന്നു. ക്ഷേത്രത്തില്‍ ശ്രീരാമന്, ലക്ഷ്ണണന്‍, സീത ഇവരുടെ വിഗ്രഹങ്ങളുണ്ട്. ചുറ്റുവട്ടത്തില്‍ ഹനുമാന്, ഗണേശന് ഇവരുടെ ക്ഷേത്രങ്ങളുമുണ്ട്.
വിജയവാഡാ
ഇതു രാജമഹേന്ദ്രിയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള സുപ്രസിദ്ധമായ നഗരമാണ്. കൃഷ്ണാനദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഭാരതത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ റ്റം വരെ പോകുന്ന പല തീവണ്ടികളും വിജയാവാഡായിലൂടെയാണ് കടന്നുപോകുന്നത്. സ്റ്റേഷനുസമീപത്തുതന്നെയുണ്ട് മാര്‍വാഡി ധര്‍മ്മശാല. തീര്‍ത്ഥമെന്ന നിലയ്ക്ക് കൃഷ്ണാനദിയിലെ സ്നാനം പ്രാധാന്യമുള്ളതാണ്. സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നദീതീരത്തു സ്നാനഘട്ടമുണ്ട്. ഘട്ടത്തില്‍ നിന്നു നോക്കിയാല്‍ പര്‍വ്വതത്തിനു മുകളില്‍ മൂന്നുക്ഷേത്രങ്ങള്‍ കാണാം. ഇവയെല്ലാം കലാസുഭഗതകളിയാടുന്ന ക്ഷേത്രങ്ങളാണ്. മുകളിലെത്താന്‍ പടികള്‍ കെട്ടിയിട്ടുണ്ട്. പ്രധാനക്ഷേത്രം കനക ദുര്‍ഗയുടേതാണ്. അവിടെ നിന്ന് ഏറ്റവും മുകളിലുള്ള ശിവക്ഷേത്രത്തിലെത്താന്‍ വഴിയുണ്ട്. പര്‍വ്വതത്തിന്റെ മറ്റൊരു ശിഖരത്തിലാണ് സത്യനാരായണക്ഷേത്രം.
പനാനൃസിംഹം
വിജയവാഡായില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ മംഗലിഗിരി സ്റ്റേഷന്. സ്റ്റേഷനില്‍ നിന്ന് ഒരുകിലോമീറ്ററോളം അകലെ നഗരത്തില്‍ ലക്ഷ്മീനൃസിംഹക്ഷേത്രം. ഇത് ഭോഗനൃസിംഹമെന്നും പറയപ്പെടുന്നുണ്ട്. ഇവിടെ നിന്നും പര്‍വ്വതത്തിനു മുകളിലേക്ക് പടികളുണ്ട്. താഴെ നിന്നു തന്നെ ശര്‍ക്കര, പഞ്ചസാര, നാളികേരം മുതലായ പൂജാസാമഗ്രികള്‍ വാങ്ങിക്കൊണ്ടുപോകണം. നാനൂറ്റി നാല്പത്തെട്ടു പടികള്‍ക്കു മുകളിലാണ് പനാനൃസിംഹക്ഷേത്രം.
പനാ (പാനകം – സര്ബത്) ക്ഷേത്രത്തില്‍ നരസിംഹത്തിന്റെ ലോഹമുഖമുണ്ട്. ശംഖിലൂടെ പൂജാരി ഭഗവാന് സര്ബത് കൊടുക്കുന്നു. പകുതി സര്ബത് പ്രസാദമായി കളയുന്നു.
മദ്രാസ്
ഈ വലിയ പട്ടണത്തില്‍ അനേകം ധര്‍മ്മശാലകളും ഹോട്ടലുകളുമുണ്ട്. സാധാരണയായി ഓരോ തെരുവിലും ഒന്നുംരണ്ടും ക്ഷേത്രങ്ങളുണ്ട്. എറ്റവും പ്രധാനക്ഷേത്രം മാത്രമാണ് ഇവിടെ പറയുന്നത്.
ബാലാജി : ഹുണ്ടികക്കച്ചവടക്കാരുടെ തെരുവിനു സമീപമാണ് ഈ ക്ഷേത്രം. പ്രധാന ക്ഷേത്രത്തില്‍ ശ്രീവെങ്കിടേശ്വര ഭഗവാനാണ്. പ്രദക്ഷിണത്തില്‍ ലക്ഷ്മീ ക്ഷേത്രം ദര്‍ശിക്കാം. വെളിയില്‍ ശ്രീരാമന്, ലക്ഷ്മണന്, സീതാരാധാകൃഷ്ണന്, ലക്ഷ്മീനാരായണന്‍ എന്നീ ദേവന്മാരുടെ ക്ഷേത്രങ്ങളുണ്ട്.
– സ്വാമി ധര്‍മ്മാനന്ദതീര്‍ത്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: