അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തിലെ ഗോധ്രയിലുണ്ടായ കൂട്ടക്കൊലക്കേസിലെ ദൃക്സാക്ഷി നദീം സയിദിനെ അജ്ഞാതര്‍ ആക്രമിച്ച് കൊലപ്പെടുത്തി. അഹമ്മദാബാദിലെ ജോധ്പൂരില്‍ വച്ചാണ് നദീം ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് അഹമ്മദബാദിലെ ജൊഹാപുരയില് വെച്ച് കൊലപ്പെടുത്തിയത്.
പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ഗുജറാത്തിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ നല്‍കിയിട്ടുള്ള ആളാണ് നദീം. മുമ്പും ഇദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
ജൊഹാപുരയിലെ ശുചിത്വപ്രശ്നം ഉന്നയിച്ച് സയീദ് നല്കിയ പൊതുതാത്പര്യ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ മുമ്പാകെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: